റോഡ്​ നിർമിച്ച്​ സാമ്പത്തിക വളർച്ചയുണ്ടാക്കാൻ മോദി സർക്കാർ

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക്​ മു​െമ്പങ്ങുമില്ലാത്ത വിധം താഴേക്ക്​ പതിക്കുകയാണ്​. നിശ്​ചലാവസ്ഥയിലായ​ സമ്പദ്​വ്യവസ്ഥയെ തിരിച്ച്​ കൊണ്ടു വരുന്നതിനായി പൊതുമേഖലയിൽ കൂടുതൽ പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്​ കേന്ദ്രസർക്കാർ.

ഇതി​​​​െൻറ ഭാഗമായാണ്​ 10,700 കോടി ഡോളർ ചെലവ്​ വരുന്ന ബൃഹദ്​ റോഡ്​ നിർമാണ പദ്ധതിക്ക്​ കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്​. സമ്പദ്​വ്യവസ്ഥയിൽ വളർച്ചയുണ്ടാകാൻ പൊതു​മേഖല പദ്ധതികൾക്ക്​ കൂടുതൽ പണം ചെലവഴിക്കുകയാണ്​ മാർഗമെന്ന ബ്രിട്ടീഷ്​ സാമ്പത്തിക ശാസ്​ത്രജ്ഞൻ ജോൺ മെനാർഡ്​ കെയിൻസി​​​​െൻറ സിദ്ധാന്തം പ്രാവർത്തികമാക്കാനാണ്​ മോദി സർക്കാറി​​​​െൻറ തീരുമാനം. 

 അടുത്ത അഞ്ച്​ വർഷത്തിനുള്ളിൽ 83,677 കിലോ മീറ്ററിൽ റോഡ്​ നിർമിക്കാനാണ്​ സർക്കാർ പദ്ധതി. ഇതിലൂടെ നിരവധി പേർക്ക്​ തൊഴിൽ നൽകാൻ സാധിക്കുമെന്ന്​ സർക്കാർ കണക്ക്​ കൂട്ടുന്നു.  ഇത്തരത്തിൽ തൊഴിൽ വിപണിയിൽ ഉണർവ്​ ഉണ്ടാകു​േമ്പാൾ സമ്പദ്​വ്യവസ്ഥയിൽ വളർച്ചയുണ്ടാക്കാൻ സാധിക്കുമെന്നാണ്​ പ്രതീക്ഷ.

പക്ഷേ ഇന്ത്യൻ സാഹചര്യങ്ങൾക്ക്​ ഒട്ടും അനുയോജ്യമല്ല സർക്കാറി​​​​െൻറ പുതിയ പദ്ധതിയെന്നാണ്​ സാമ്പത്തികവിദഗ്​ധർ അഭിപ്രാ​യപ്പെടുന്നത്​. റോഡ്​ നിർമാണത്തിനായി സ്ഥലമേറ്റെടുപ്പ്​ സംബന്ധിച്ച്​ രാജ്യത്ത്​ ഇപ്പോഴും വെല്ലുവിളികൾ നില നിൽക്കുന്നുണ്ട്​. ഡൽഹി–മുംബൈ നഗരങ്ങളെ കൂട്ടിച്ചേർത്ത്​ വ്യവസായിക ഇടനാഴി നിർമിക്കാനുള്ള സർക്കാർ തീരുമാനം വർഷങ്ങളായി ഫയലുകളിൽ ഉറങ്ങുകയാണ്​. 

ഇൗയൊരു സാഹചര്യത്തിലാണ്​ നഷ്​ടപ്പെട്ട വളർച്ച തിരിച്ച്​ പിടിക്കാൻ വൻകിട റോഡ്​ നിർമാണ പദ്ധതി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്​. പഴയ വീഞ്ഞിനെ പുതിയ കുപ്പിയിലാക്കി അവതരിപ്പിച്ച്​ സാമ്പത്തിക വളർച്ചയുണ്ടാക്കാനുള്ള കുറുക്ക്​ വഴിയാണ്​ മോദി സർക്കാർ തേടുന്നത്​. ജി.എസ്​.ടിയും, നോട്ട്​ നിരോധനവും മൂലം തകർന്ന സമ്പദ്​വ്യവസ്ഥയെ കരകയറ്റാൻ ഇൗ തന്ത്രങ്ങളൊന്നും മതിയാകില്ലെന്നാണ്​ വിദഗ്​ധരുടെ അഭിപ്രായം.

Tags:    
News Summary - India's $100bn road building gamble to boost economy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.