ന്യൂഡൽഹി: ഇന്ത്യൻ കമ്പനികളിലെ ഇൗ വർഷത്തെ ശരാശരി ശമ്പള വർധന 9.4 ശതമാനമായിരിക്കുമെന്ന് പ്രമുഖ എച്ച്.ആർ കൺസൾട്ടൻസിയായ ‘ആവോൺ ഹെവിറ്റ്’ സർേവ അഭിപ്രായപ്പെട്ടു. പോയവർഷവും ഇതേ നിലയായിരുന്നു. എന്നാൽ, നിർണായക നേട്ടങ്ങളുണ്ടാക്കിയവർക്ക് 15.4 ശതമാനം വരെ ശമ്പളവർധനയുണ്ടാകും.
ജോലി മികവിന് സ്വകാര്യകമ്പനികൾ പ്രാധാന്യം നൽകുന്നതിനാലാണിത്. പോയവർഷത്തെ ശതമാന കണക്കിൽ മാറ്റമില്ലെങ്കിലും ഏഷ്യ-പെസഫിക് മേഖലയിൽ ഇന്ത്യ തന്നെയാണ് മുന്നിൽ. സർേവ അനുസരിച്ച് ചൈനയിൽ 6.7, ഫിലിപ്പീൻസിൽ 5.8, മലേഷ്യയിൽ 5.1, സിംഗപ്പുരിൽ നാല്, ആസ്ട്രേലിയയിൽ 3.2, ജപ്പാനിൽ 2.5 എന്നിങ്ങനെയാകും ശമ്പള വർധന നിരക്ക്.
സ്ഥാപനങ്ങളിൽ നിർണായകമേഖലകളിലെ കാര്യശേഷിക്കുറവ് പ്രശ്നമായതിനാൽ, മികവുള്ളവർക്ക് കൂടുതൽ അംഗീകാരം നൽകുക എന്ന നയം സ്വീകരിക്കുന്ന പ്രവണത വർധിക്കുകയാണെന്ന് ആവോൺ ഇന്ത്യ പാർട്ണർ ആനന്ദോരൂപ് ഗോസ് പറഞ്ഞു. പ്രഫഷനൽ സേവനങ്ങൾ, ഇൻറർനെറ്റ് കമ്പനികൾ, ലൈഫ് സയൻസ് സ്ഥാപനങ്ങൾ, വാഹനമേഖല, ഉപഭോക്തൃ ഉൽപന്ന രംഗം തുടങ്ങിയവയിൽ കൂടുതൽ ശമ്പളവർധന ഇൗ വർഷമുണ്ടായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാപനങ്ങളിൽ നിന്ന് ആളെ കുറക്കുന്ന പ്രവണതയിൽ കുറവുവന്നതായും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.