ഇന്ത്യയിലെ ജി.ഡി.പി വളർച്ചാ നിരക്ക്​ ഒരു ശതമാനത്തിനും താഴെയാവും

ന്യൂഡൽഹി: ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്ക്​ ഒരു ശതമാനത്തിനും താഴെയാവുമെന്ന്​ റേറ്റിങ്​ ഏജൻസിയായ ഫിച്ചിൻെ റ പഠനം. 0.8 ശതമാനം മാത്രമായിരിക്കും വളർച്ചാ നിരക്കെന്നാണ്​ ഫിച്ച്​ വ്യക്​തമാക്കുന്നത്​. 2020 ഏപ്രിൽ മുതൽ 2021 മാർച്ച്​ വരെയുള്ള കാലയളവിൽ വളർച്ച കുറയുമെന്നാണ്​ ഫിച്ച്​ വ്യക്​തമാക്കുന്നത്​.

ആഗോള സമ്പദ്​വ്യവസ്ഥയിൽ മാന്ദ്യം വരുന്നുണ്ട്​. ഇത്​ ഇന്ത്യയേയും ബാധിക്കും. ഇതിനാലാണ്​ രാജ്യത്തിൻെറ വളർച്ചാ നിരക്ക്​ കുറച്ചതെന്ന്​ ഫിച്ച്​ അറിയിച്ചു. നേരത്തെ സമ്പദ്​വ്യവസ്ഥ 4.9 ശതമാനം നിരക്കിൽ വളരുമെന്നായിരുന്നു റേറ്റിങ്​ ഏജൻസിയുടെ പ്രവചനം. 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ 6.7 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നും ഫിച്ച്​ വ്യക്​തമാക്കിയിട്ടുണ്ട്​.

അതേസമയം, ഈ സാമ്പത്തിക വർഷത്തിൻെറ നാലാം പാദത്തിൽ 1.4 ശതമാനമായി വളർച്ച കൂടും. ഉപഭോക്​താക്കൾ പണം ചെലവഴിക്കുന്നത്​ കുറഞ്ഞതാണ്​ സമ്പദ്​വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നത്​.

Tags:    
News Summary - india GDP Rate-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.