Posted On
date_range Updated On
date_range അമേരിക്ക-ചൈന തർക്കം: ആഗോളരംഗത്തെ പുതിയ പ്രതിസന്ധിയെന്ന് രഘുറാം രാജൻ
കൊച്ചി: അമേരിക്കയും ചൈനയും തമ്മിൽ നില നിൽക്കുന്ന പ്രശ്നങ്ങൾ നിലവിൽ ആഗോള വ്യാപാര രംഗത്ത് പുതിയ പ്രതിസന്ധിക്ക് കാരണമായതായി മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. തൊഴിൽ നഷ്ടം കുറക്കാനുള്ള അമേരിക്കയുടെ പുതിയ നീക്കം വ്യാപാരരംഗത്ത് ഗുണം ചെയ്യില്ല.
ഇറക്കുമതി ഉണ്ടാക്കുന്ന പ്രതിസന്ധി നേരിടാനാണ് അമേരിക്ക കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തന്നത്. ഇന്ത്യ അമേരിക്കയും ചൈനയും തമ്മിലുള്ള തർക്കത്തിൽ നിന്ന് വിട്ടുനിൽക്കണം. കയറ്റുമതി അധിഷ്ഠിതമായ സമ്പദ്വ്യവസ്ഥകൾക്ക് ഇനി അധികകാലം പിടിച്ച് നിൽക്കാൻ സാധിക്കില്ല. കാർഷിക മേഖലയിൽ മാത്രം ഉൗന്നാതെ കൂടുതൽ മേഖലകളിൽ ഇന്ത്യ ശ്രദ്ധചെലുത്തണമെന്നും രഘുറാം രാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.