കോവിഡ്​ സാമ്പത്തിക പ്രതിസന്ധി; ആയിരക്കണക്കിന്​ ജീവനക്കാരെ പിരിച്ചുവിട്ട്​ ​െഎ.ബി.എം

ന്യൂയോർക്​: കോവിഡ്​ 19 മഹാമാരിയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കവുമായി മറ്റൊരു അമേരിക്കൻ കമ്പനി കൂടി രംഗത്ത്​. ഇന്ത്യന്‍ വംശജനായ അരവിന്ദ കൃഷ്ണയുടെ  നേതൃത്വത്തിലുള്ള ​െഎ.ബി.എം എന്ന ഭീമൻ ടെക്​ കമ്പനിയാണ്​ ഞെട്ടിക്കുന്ന തീരുമാനമെടുത്ത്​ വാർത്തകളിൽ ഇടംനേടിയിരിക്കുന്നത്​. ഇതുമായി ബന്ധപ്പെട്ട്​ എത്രപേർക്ക്​ ജോലി നഷ്​ടപ്പെടുമെന്ന്​ കമ്പനി വ്യക്തമാക്കിയിട്ടില്ല.

"പുതിയ തീരുമാനം ഞങ്ങളുടെ ചില ജീവനക്കാർക്ക് സൃഷ്ടിച്ചേക്കാവുന്ന ബുദ്ധിമു​േട്ടറിയ സാഹചര്യം തിരിച്ചറിയുന്നു. പുറത്താക്കപ്പെടുന്ന ജീവനക്കാര്‍ക്ക് 2021 ജൂണ്‍ മാസം വരെ ആരോഗ്യ സുരക്ഷ ​െഎ.ബി.എം ഉറപ്പാക്കുന്നതായിരിക്കും. -കമ്പനിയുടെ വക്​താവ്​ പറഞ്ഞു. ബിസിനസി​​െൻറ ദീര്‍ഘകാല സുരക്ഷ ഉറപ്പാക്കിയുള്ളതാണ് പുതിയ തീരുമാനം. നിലനിൽപ്പി​​െൻറ ഭാഗമായി ശമ്പളം വെട്ടികുറക്കുന്നത്​ അടക്കമുള്ള ചെലവ്​ ചുരുക്കൽ നടപടികൾ ​െഎ.ബി.എം നേരത്തെ സ്വീകരിച്ചിരുന്നു. 

തൊഴിലില്‍ നൈപുണ്യം ഇല്ലാത്തവരെയും മെച്ചപ്പെട്ട പരിശീലനത്തിലൂടെ നൈപുണ്യ വികസനം സാധ്യമാകില്ലെന്ന് വ്യക്തമായ ആളുകളെയുമാണ്  പിരിച്ചുവിടുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്​​. അതേസമയം മികച്ച തൊഴില്‍ മികവ് പുലര്‍ത്തുന്നവരെ കമ്പനി ജോലിക്ക് എടുക്കുമെന്നും ഉറപ്പുനൽകിയിട്ടുണ്ട്​. റെഡ്ഹാറ്റ് എന്ന കമ്പനിയെ ഭീമൻ തുക ചെലവഴിച്ച് 2018ൽ ​െഎ.ബി.എം ഏറ്റെടുത്തിരുന്നു. അതിന്​ പിന്നാലെ കമ്പനിയിൽ പുതിയ തൊഴില്‍ പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്​തിരുന്നു. 

കോവിഡി​നെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിരവധി അമേരിക്കൻ കമ്പനികളാണ്​ തൊളിലാളികളെ പിരിച്ചുവിടാൻ നിർബന്ധിതരായിരിക്കുന്നത്​. രാജ്യത്ത്​ തൊഴിലില്ലായ്​മ വേതനത്തിന്​ അപേക്ഷിച്ചവരുടെ എണ്ണം 40 ലക്ഷത്തോളമായി​. ജോലി നഷ്​ടപ്പെട്ടവരുടെ എണ്ണമാക​െട്ട 38.6 ദശലക്ഷമായി ഉയർന്നിരിക്കുകയാണ്​.

Tags:    
News Summary - IBM Fires Thousands of Employees in US-business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.