റിലയൻസ്​ ജിയോക്ക് 50 മില്യൺ ഉപഭോക്​താക്കൾ

മുംബൈ: സെപ്​തംബർ ഒന്നിന്​ ​ഇന്ത്യയിൽ ലോഞ്ച്​ ചെയ്​ത മുകേഷ്​ അംബാനിയുടെ റിലയൻസ്​ ജിയോക്ക്​ 83 ദിവസത്തിനുള്ളിൽ 50 മില്യൺ ഉപഭോക്​താക്കളുണ്ടെന്ന്​ റിലയൻസ്​ ജിയോ. ഗംഭീര ഒാഫറുകളായിരുന്നു ജിയോ ഇന്ത്യയിൽ അവതരിപ്പിച്ചത്​. 2016 ഡിസംബർ 31 വരെ ജിയോയിലുടെ ലഭിക്കുന്ന സേവനങ്ങളെല്ലാം പൂർണമായും സൗജന്യമായിരുന്നു. ഇതാണ്​ ജിയോക്ക്​ കുറഞ്ഞ കാലയളവിനുള്ളിൽ ഇത്രയധികം ഉപഭോക്​താക്കളെ സമ്മാനിച്ചതെന്ന്​ റിലയൻസ്​ ​ജിയോ പ്രതിനിധി  ദേശീയ ദിനപത്രമായ ടൈംസ്​ ഒാഫ്​ ഇന്ത്യക്ക്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തങ്ങൾക്ക്​ ഇപ്പോൾ 50 മില്യൺ ഉപഭോക്​താക്കളെ ലഭിച്ച്​ കഴിഞ്ഞു. ദിവസവും ആറ്​ ലക്ഷം പേരാണ്​ പുതുതായി ജിയോയിലേക്ക്​ എത്തികൊണ്ടിരിക്കുന്ന​െതന്നും പ്രതിനിധി അറിയിച്ചു.

2005ൽ സഹോദരൻ അനിൽ അംബാനിയുമായി ഉണ്ടാക്കിയ കരാർ പ്രകാരം മുകേഷ്​ അംബാനിക്ക്​ ടെലികോം ബിസിനസ്സിൽ ഇറങ്ങാൻ അവകാശമുണ്ടായിരുന്നില്ല. എന്നാൽ 2010ൽ കരാറിൽ മാറ്റം വരുത്തിയാണ്​ മുകേഷ്​ ടെലികോം ബിസിനസ്സിൽ തിരിച്ചെത്തുന്നത്​. എ​കദേശം 4,800 കോടി രൂപക്ക്​ ടെലികോം കമ്പനിയായ ഇൻഫോടെല്ലി​െന ഏറ്റെടുത്തുകൊണ്ടായിരുന്നു അദ്ദേഹത്തി​െൻറ തിരിച്ച്​ വരവ്​. രാജ്യത്താകമാനം  റിലയൻസിന്​ 4 ജി സ്​​െ​പക്​ട്രം ലഭിക്കുന്നതിന്​ വേണ്ടിയായിരുന്നു ​ ഇത്രയും വലിയ ഏറ്റെടുക്കൽ നടത്തിയത്​.

Tags:    
News Summary - Half century for Reliance Jio: Subscriber base crosses 50 million in record 83 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.