ജി.എസ്​.ടിയുടെ പേരിൽ  ഹോട്ടലുകളിൽ കൊള്ള

​കൊച്ചി:ചരക്ക്​ സേവന നികുതി നിലവിൽ വന്നതോടെ ഹോട്ടൽ ഭക്ഷണത്തിന്​ വില കുടിയത്​ ചർച്ചയായിരുന്നു. ഹോട്ടലുകളുടെ നിലവാരമനുസരിച്ചാണ്​​ ജി.എസ്​.ടിയിൽ  നികുതി ഇൗടാക്കിയിരുന്നത്​. ഇതിൽ സംസ്ഥാനങ്ങൾ എസ്​.ജി.എസ്​.ടിയും കേന്ദ്രസർക്കാർ സി.ജി.എസ്​.ടിയുമാണ്​ ചുമത്തുന്നത്​​. 

ജി.എസ്​.ടിയുടെ നിലവിൽ വരു​േമ്പാൾ വിലക്കയറ്റമുണ്ടാവില്ലെന്നായിരുന്നു പ്രചാരണം. ഹോട്ടലുകൾക്ക്​ അധിക നികുതി ഭാരം ഉണ്ടാവുമെങ്കിലും പുതിയ നികുതി സംവിധാനത്തിൽ  നിത്യോപയോഗ സാധനങ്ങളുടെ വിലയിലുൾപ്പടെ കുറവുണ്ടാകും. ഇത്​ മൂലം ഹോട്ടലുടമകൾക്ക്​ വില വർധിപ്പിക്കേണ്ട സാഹചര്യം സൃഷ്​ടിക്കപ്പെടില്ലെന്നായിരുന്നു വാർത്തകൾ. കോഴിയിറച്ചി വിലയിലുൾപ്പടെ ഇത്തരത്തിൽ കുറവുണ്ടാവുമെന്നാണ്​ പ്രതീക്ഷിച്ചിരുന്നത്​.

എന്നാൽ,ജി.എസ്​.ടി നിലവിൽ വന്നതോട്​ കൂടി വിലയിൽ വർധനയുണ്ടായി. നികുതി പരിഷ്​കാരം വന്ന ഒരു മാസം കഴിയു​േമ്പാൾ നികുതി ഇൗടാക്കുന്നത്​ പലരും തോന്നിയ പോലെയാണ്​. പല ഉൽപന്നങ്ങൾക്കും ഹോട്ടലുകൾ വില കൂട്ടി. ഇതിന്​ പുറമേ ജി.എസ്​.ടി പ്രത്യേകമായും ഇൗടാക്കുന്നുണ്ട്​. 

ഉദാഹരണമായി  കൊച്ചിയിലെ ഒരു ഹോട്ടലിൽ മുമ്പ്​ 10 രൂപയുണ്ടായിരുന്ന ചായക്ക്​ 13.89 രൂപയാണ്​ ഇൗടാക്കുന്നത്​. 60 രൂപയുണ്ടായിരുന്ന മസാലദോശക്ക്​ 62.50 രൂപയായി. ഇതിന്​ പുറമേ ആകെ ബില്ലിൽ 10.70 രൂപ ജി.എസ്​.ടിയായി ഇൗടാക്കുന്നു​.  ജസ്​റ്റിസ്​ കെ.ടി കോശി അവന്യുവിലുള്ള ഹോട്ടലിൽ​ നിന്ന്​ ഭക്ഷണം കഴിച്ച പ്രദേശവാസിയാണ്​ ഹോട്ടൽ ബില്ല്​ ഫേസ്​ബുക്കിലൂടെ പുറത്ത്​ വിട്ടത്​.
 

Tags:    
News Summary - GST Hotel bill issue-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.