Posted On
date_range Updated On
date_range ജി.എസ്.ടി വരുമാനം ഇടിഞ്ഞു; കിട്ടിയത് 85,174 കോടി
ന്യൂഡൽഹി: ജനുവരിക്കു പിന്നാലെ ഫെബ്രുവരിയിലും ചരക്കു സേവന നികുതി (ജി.എസ്.ടി) വരുമാനം ഇടിഞ്ഞു. മാർച്ച് 25 വരെ 69 ശതമാനം പേർ മാത്രമാണ് നികുതി റിേട്ടൺ ഫയൽ ചെയ്തത്. ഇതിലൂടെ 85,174 കോടി രൂപ മാത്രമാണ് സർക്കാറിന് ലഭിച്ചത്. ജനുവരിയിലെ വരുമാനം 86,318 കോടിയായിരുന്നു. എന്നാൽ, ഡിസംബറിലും നവംബറിലും യഥാക്രമം 88,929 കോടി, 83,716 കോടി വീതം ലഭിച്ചിരുന്നു. ഫെബ്രുവരിയിൽ ലഭിച്ച 85,174 കോടിയിൽ 14,945 കോടി കേന്ദ്ര ജി.എസ്.ടിയും 20,456 കോടി സംസ്ഥാന ജി.എസ്.ടിയും 42,456 കോടി സംയോജിത ജി.എസ്.ടിയും ബാക്കി 7,317 കോടി വ്യാപാരികൾക്ക് തിരിച്ചുകൊടുക്കേണ്ട സെസുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.