ജി.എസ്​.ടിയും നോട്ട്​ പിൻവലിക്കലും തിരിച്ചടിയായി; ബി.ജെ.പിക്ക്​ പ്രതീക്ഷിച്ച മുന്നേറ്റമില്ല

അഹമ്മദാബാദ്​: എക്​സിറ്റ്​പോൾ പ്രവചനങ്ങളെ അപ്രസ്​കതമാക്കിയുള്ള മുന്നേറ്റമാണ്​ കോൺഗ്രസ്​ നടത്തുന്നത്​. സംസ്ഥാനത്ത്​​ ബി.ജെ.പിക്ക്​ തിരിച്ചടിയായത്​​ ജി.എസ്​.ടിയും നോട്ട്​ പിൻവലിക്കിലുമാണ്​. ബി.ജെ.പിയുടെ പരമ്പരാഗത വോട്ട്​ ബാങ്കുകളിൽ ചോർച്ചയുണ്ടായെന്ന്​ തെളിയിക്കുന്നതാണ്​ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട​ ഫലം. നോട്ട്​പിൻവലിക്കലും ജി.എസ്​.ടിയും മൂലം ചെറുകിട കച്ചവടക്കാരുൾ​പ്പടെയുള്ള ബി.ജെ.പിയുടെ വോട്ട്​ ബാങ്കിൽ ചോർച്ചയുണ്ടാക്കിയെന്നാണ്​സൂചനകൾ.

സൂറത്തിലെ രത്​നവ്യപാരികളെയും തുണിവ്യാപാരികളിലും ജി.എസ്​.ടി നേരിട്ട്​ ബാധിച്ചിരുന്നു. ഇത്​ ഇവരിൽ കടുത്ത പ്രതിഷേധത്തിന്​ ഇടയാക്കിയിരുന്നു. വ്യാപാരികളുടെ പ്രതിഷേധം തണുപ്പിക്കാൻ ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാക്ക്​ നേരിട്ട്​ ഇടപെടേണ്ടിയും വന്നു. പിന്നീട്​ ജി.എസ്​.ടി നിരക്കുകളിൽ മാറ്റം വരുത്തി പ്രശ്​നം തണുപ്പിക്കാൻ ബി.ജെ.പി നടത്തിയ ശ്രമം നടത്തിയിരുന്നു​. എന്നാൽ, ഇക്കാര്യത്തിൽ ബി.ജെ.പി പൂർണമായും വിജയിച്ചിട്ടില്ലെന്ന്​ തെളിയിക്കുന്നതാണ്​ തെരഞ്ഞെടുപ്പ്​ ഫലം. സൂറത്തിൽ വലിയ തിരിച്ചടിയുണ്ടായിട്ടില്ലെങ്കിലും പ്രതീഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നത്​ നിർണായകമാണ്​.

Tags:    
News Summary - GST and demonitisation hit bjpin gujarat-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.