കർഷകരോഷം തണുപ്പിക്കാൻ മോദി സർക്കാർ; നാല്​ ലക്ഷം കോടിയുടെ വായ്​പ എഴുതിതള്ളുന്നു

ന്യൂഡൽഹി: രാജ്യത്തെ കർഷക രോഷം തണുപ്പിക്കാൻ നരേന്ദ്ര മോദി സർക്കാർ കാർഷിക വായ്​പ എഴുതി തള്ളാൻ ഒരുങ്ങുന്നതായ ി റിപ്പോർട്ട്​. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടതിന്​ പിന്നാലെയ ാണ്​ പുതിയ നീക്കം.
ബിസിനസ്​ലൈനാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

രാജസ്ഥാൻ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ പരാജയത്തിനുള്ള മുഖ്യകാരണം കർഷക പ്രക്ഷോഭങ്ങളാണെന്ന വിലയിരുത്തൽ ബി.ജെ.പിക്കുണ്ട്​. ഇൗയൊരു സാഹചര്യത്തിലാണ്​ നാല്​ ലക്ഷം കോടിയുടെ കാർഷിക വായ്​പ എഴുതി തള്ളി മുഖം രക്ഷിക്കാൻ മോദി സർക്കാർ നീക്കം നടത്തുന്നത്​. ശക്​തികാന്ത ദാസ്​ ആർ.ബി.​െഎ ഗവർണറായി ചുമതലയേ​റ്റെടുത്തതോടെ ഇത്തര നീക്കങ്ങൾ അതിവേഗത്തിൽ നടത്തുമെന്നാണ്​ സൂചന.

അതേസമയം, വായ്​പ എഴുതി തള്ളൽ അത്ര എളുപ്പത്തിൽ നടക്കില്ലെന്ന സൂചനകളും പുറത്ത്​ വരുന്നുണ്ട്​. നിലവിൽ എതാണ്ട്​ 6.27 ലക്ഷം കോടിയാണ്​ ഇന്ത്യയുടെ ധനകമ്മി. വായ്​പകൾ എഴുതി തള്ളിയാൽ ഇത്​ വീണ്ടും ഉയരും. കിട്ടാകടം മൂലം പ്രതിസന്ധിയി​ലായ ബാങ്കുകൾക്ക്​ വായ്​പയുടെ ഭാരം കൂടി നിലവിൽ വഹിക്കാനാവില്ല. എങ്കിലും കാർഷിക വായ്​പകൾ എഴുതി തള്ളാനുള്ള തീരുമാനത്തിനെതിരെ എതിർപ്പുയരില്ലെന്നാണ്​ സർക്കാർ കണക്ക്​ കൂട്ടൽ.

Tags:    
News Summary - Govt likely to announce Rs 4 lakh crore loan waiver-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.