പ്രത്യക്ഷ നികുതി വരുമാനം 20 വർഷത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്ക്​

മുംബൈ: രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനം 20 വർഷത്തിനിടയിലെ കുറഞ്ഞ നിരക്കിലെത്തുമെന്ന്​ റിപ്പോർട്ടുകൾ. മുതി ർന്ന നികുതി ഉദ്യോഗസ്ഥർ റോയി​ട്ടേഴ്​സിനോടാണ്​ ഇക്കാര്യം പറഞ്ഞത്​. സാമ്പത്തിക വളർച്ച കുറയുന്നുവെന്ന റിപ്പ ോർട്ടുകൾക്കിടെയാണ്​ ഇന്ത്യക്ക്​ തിരിച്ചടിയായി പുതിയ കണക്കുകളും പുറത്ത്​ വരുന്നത്​. ആദായ നികുതി, കോർപ്പറേറ്റ്​ നികുതി എന്നിവയിലെ പിരിവ്​ കുറഞ്ഞതാണ് നികുതി വരുമാനം കുറയാൻ ഇടയാക്കിയത്​​. കഴിഞ്ഞ ബജറ്റിൽ കോർപ്പറേറ്റ്​ നികുതി കുറച്ചതും തിരിച്ചടിയായി .

ഈ സാമ്പത്തിക വർഷം 13.5 ലക്ഷം കോടി പ്രത്യക്ഷ നികുതി ഇനത്തിൽ പിരിച്ചെടുക്കാനായിരുന്നു കേന്ദ്രസർക്കാറി​​െൻറ നീക്കം. 17 ശതമാനം വർധനയുണ്ടാക്കാനാണ്​ സർക്കാർ ലക്ഷ്യമിട്ടത്​. എന്നാൽ, സാമ്പത്തിക രംഗത്ത്​​ പ്രതിസന്ധിയുണ്ടായതോടെ നികുതി പിരിവിലെ വളർച്ചാ നിരക്ക്​​ അഞ്ച്​ ശതമാനമായി കുറയുമെന്ന്​ കണക്കുകൾ സൂചിപ്പിക്കുന്നത്​.

2020 ജനുവരി വരെ 7.7 ലക്ഷം കോടിയാണ്​ പ്രത്യക്ഷ നികുതി ഇനത്തിൽ പിരിച്ചെടുത്തത്​. കഴിഞ്ഞ വർഷവുമായി താരതമ്യം ​െചയ്യു​േമ്പാൾ 5.5 ശതമാനം കുറവാണിത്​. അടുത്ത മൂന്ന്​ മാസം കമ്പനികളിൽ നിന്ന്​ നേരത്തെ പിരിച്ചെടുക്കുന്ന നികുതി കൂടി കണക്കാക്കിയാലും 2018-19 സാമ്പത്തിക വർഷത്തെ 11.5 ലക്ഷം കോടിയിൽ എത്തിക്കാൻ കഴിയില്ലെന്നാണ്​ റിപ്പോർട്ടുകൾ.

Tags:    
News Summary - Government Faces First Fall In Direct Taxes In At Least Two Decades-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.