അംബാനിയോട്​ നേരി​ട്ടേറ്റുമുട്ടാൻ ഗൂഗ്​ളെത്തുമോ ?

മുംബൈ: ഇന്ത്യൻ ടെലികോം രംഗത്ത്​ നിക്ഷേപം നടത്താൻ ടെക്​ ഭീമനായ ഗൂഗ്​ൾ എത്തുന്നതായി റിപ്പോർട്ട്​. കടം മൂലം പ്രതിസന്ധിയിലായ വോഡഫോൺ-ഐഡിയയിൽ ഗൂഗ്​ളി​​െൻറ ഉടമസ്ഥതയിലുള്ള ആൽഫബെറ്റ്​ നിക്ഷേപം നടത്തുമെന്നാണ്​ റിപ്പോർട്ടുകൾ. ഫിനാൻഷ്യൽ ടൈംസാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. അഞ്ച്​ ശതമാനം ഓഹരി വാങ്ങാനുള്ള നീക്കമാണ്​ ഗൂഗ്​ൾ നടത്തുന്നത്​. 

ജിയോയിൽ ഓഹരി വാങ്ങാൻ ഗൂഗ്​ളും ആൽഫബെറ്റും ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ഫേസ്​ബുക്കിനായിരുന്നു നറുക്ക്​ വീണത്​. വോഡഫോൺ-ഐഡിയയിൽ നിക്ഷേപിക്കുന്നതിലൂടെ അതിവേഗം വളരുന്ന ഇന്ത്യൻ ടെലികോം വിപണിയിൽ ഫേസ്​ബുക്കിനോടും ജിയോയോടും​ നേരി​ട്ടേറ്റുമുട്ടാമെന്നാണ്​ ഗൂഗ്​ളി​​െൻറ കണക്കുകൂട്ടൽ.

അതേസമയം വാർത്തയോട്​ പ്രതികരിക്കാൻ തയാറല്ലെന്ന്​ വോഡഫോൺ അറിയിച്ചു. ഗൂഗ്​ളും ഇതുവരെ ഇതുമായി ബന്ധപ്പെട്ട പ്രതികരണം അറിയിച്ചിട്ടില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി വൻ നി​േക്ഷപമാണ്​ റിലയൻസി​​െൻറ ഉടമസ്ഥതയിലുള്ള ജിയോയിൽ നടക്കുന്നത്​. 10 ബില്യൺ ഡോളർ ഇതുവരെ ജ​ിയോയിൽ വിവിധ കമ്പനികൾ നിക്ഷേപിച്ചിട്ടുണ്ട്​​. 

Tags:    
News Summary - Google Considering Buying Stake in Vodafone Idea: Report-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.