പവന്​ 31280; സ്വർണം ഉയരങ്ങളിലേക്ക്​

കൊച്ചി: പുതിയ ഉയരങ്ങൾ താണ്ടി സ്വർണ വില കുതിക്കുന്നു. ഇന്ന്​ രാവിലെ 10 മണിക്ക്​ 240 രൂപ വർധിച്ച് 31,120 രൂപയായിരുന്നു. ഒരുമണിക്കൂർ പിന്നിട്ടപ്പോൾ വീണ്ടും 160 രൂപ കൂടി പവന്​ 31280 രൂപയായി. ഗ്രാമിന്​ 3910 രൂപ. സർവകാല റെക്കോഡ്​ വിലയാണിത്​. ചൊ​വ്വാ​ഴ്​​ച 30400 രൂ​പ​യാ​യി​രു​ന്നു പവന്​. തൊട്ടടുത്ത ദിവസം 280 രൂ​പയും വ്യാഴാഴ്​ച 200 രൂപയും കൂടി. മൂന്നുദിവസം ​െകാണ്ട്​ കൂടിയത്​ 880 രൂപ. വരുംദിവസങ്ങളിലും വിലവർധിക്കാനാണ്​ സാധ്യത.

സാധാരണക്കാർക്ക്​ ആശങ്ക; നിക്ഷേപകർക്ക്​ ആഘോഷം
പൊള്ളുന്ന വിലയിൽ പകച്ചുനിൽക്കുകയാണ്​ കല്യാണവീടുകൾ. സാധാരണ ഡിസൈനിലുള്ള 10 പവൻ ആഭരണം വാങ്ങണമെങ്കിൽ മൂന്നര ലക്ഷത്തിനും നാലുലക്ഷത്തിനും ഇടയിൽ ചെലവുവരും. മുൻകൂട്ടി ബുക്ക്​ ചെയ്​തവർക്ക്​ മാത്രമാണ്​ അൽപം ആശ്വാസമുണ്ടാവുക.

അതേസമയം, ആഗോളതലത്തിൽ നിക്ഷേപകർ​ സ്വർണ വില വർധനവിനെ പ്രതീക്ഷയോടെയാണ്​ കാണുന്നത്​. കൊറോണയെ തുടർന്ന്​ തകർന്ന ഓഹരി വിപണിയിൽനിന്ന്​ വമ്പൻമാർ തങ്ങളുടെ നിക്ഷേപം സ്വർണത്തിലേക്ക്​ മാറ്റുകയാണിപ്പോൾ. ഇതും വില വർധനവിന്​ കാരണമായി മാറുന്നുണ്ട്​. രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് ദു​ർ​ബ​ല​മാ​കു​ന്ന​ത്​ ഇ​ന്ത്യ​യി​ലെ സ്വ​ർ​ണ​വി​ല​യി​ൽ പ്ര​തി​ഫ​ലി​ക്കു​ന്നുണ്ട്​. യു.എസ്​ ഡോളറുമായി 71.98 ആണ്​ രൂപയുടെ വിനിമയ മൂല്യം.

ഈ വർഷം കൂടിയത്​ 2280 രൂപ
ജ​നു​വ​രി ഒ​ന്നി​ന് ഗ്രാ​മി​ന് 3625 രൂ​പ​യും പ​വ​ന് 29000 രൂ​പ​യു​മാ​യി​രു​ന്നു സ്വർണ വില. പിന്നീട്​ ഇതുവരെ കുറഞ്ഞിട്ടില്ല. 52 ദിവസം ​െകാണ്ട്​ ഗ്രാ​മി​ന് 285 രൂ​പ​യും പ​വ​ന് 2280 രൂ​പ​യും വ​ർ​ധി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ലും ക​ഴി​ഞ്ഞ ഏ​ഴ്​ വ​ർ​ഷ​ത്തെ ഉ​യ​ർ​ന്ന വി​ല​യി​ലാ​ണ് സ്വ​ർ​ണം.

Tags:    
News Summary - gold price hike today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.