റിലയൻസിൽ വീണ്ടും വമ്പൻ നിക്ഷേപം; 6598.38 കോടി രൂപയുടെ നിക്ഷേപവുമായി ജനറൽ അറ്റ്​ലാൻഡിക്

മുംബൈ: ആഗോള സ്വകാര്യ ഇക്വിറ്റി കമ്പനിയായ ജനറൽ അറ്റ്​ലാൻഡിക്​ ജിയോ പ്ലാറ്റ്​ഫോമിൽ നിക്ഷേപത്തിനൊരുങ്ങുന്നു. 6598.38 കോടി രൂപയാണ്​ ജനറൽ അറ്റ്​ലാൻഡിക്​ ജിയോ പ്ലാറ്റ്​ഫോമിൽ നിക്ഷേപിക്കുക. ഇതോടെ 1.34 ശതമാനം ജ​ിയോയുടെ ഒാഹരി ജനറൽ അറ്റ്​ലാൻഡിക്​ സ്വന്തമാക്കും.

നാലാഴ്​ചക്കുള്ളിൽ നാലാമത്തെ വമ്പൻ കമ്പനിയാണ്​ റിലയൻസ്​ ഇൻഡസ്​ട്രീസിൽ നിക്ഷേപം നടത്തുന്നത്​. സോഷ്യൽ മീഡിയ ഭീമൻമാരായ ഫേസ്​ബുക്ക്​, സ്വകാര്യ ഇക്വിറ്റി കമ്പനികളായ സിൽവർ ലേക്കും വിസ്​ത ഇക്വിറ്റി പാർട്​നേർസുമാണ്​ ജിയോയിൽ നിക്ഷേപം നടത്തിയത്​. 

ഇൗ നിക്ഷേപം കൂടി സാധ്യമാകുന്നതോടെ ജിയോയുടെ ഒാഹരിമൂല്യം 4.91 ലക്ഷം കോടിയായും എൻറർ​ൈ​പ്രസസ്​ മൂല്യം 5.16 ലക്ഷം കോടിയായും ഉയരും. നിലവിൽ നാലുകമ്പനികളുടെയും നിക്ഷേപത്തിൽനിന്ന്​ 67,194.75 കോടി രൂപയാണ്​ ജിയോക്ക്​ ലഭിച്ചത്​. 

ഫേസ്​ബുക്ക്​ 43,574 കോടി, വിസ്​ത ഇക്വിറ്റി പാർ​ട്​നേർസ്​  11,367 കോടി, ജനറൽ അറ്റ്​ലാൻഡിക്​ 6598 കോടി, സിൽവർ ലേക്ക്​ 5656 കോടി എന്നിങ്ങനെയാണ്​ ജിയോയിലെ നിക്ഷേപം. 

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറിയ റിലയൻസ്​ ഇൻഡസ്​ട്രീസി​​െൻറ ജിയോക്ക്​ 388 ദശലക്ഷം ഉപഭോക്താക്കളാണുള്ളത്​. മൊബൈൽ സേവനം കൂടാതെ ജിയോ സിനിമ, ജിയോ സാവൻ തുടങ്ങിയവയും ജി​േയാ പ്ലാറ്റ്​ഫോമിൽ ലഭ്യമാകും. 


 

Tags:    
News Summary - General Atlantic to Invest Rs 6,598.38 Crore in Jio Platforms -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.