​നോട്ട്​ പിൻവലിക്കലും ജി.എസ്​.ടിയും ചതിച്ചു; ഇന്ത്യയുടെ വളർച്ച നിരക്ക്​ കുറഞ്ഞു

ന്യൂഡൽഹി: ഇന്ത്യയുടെ ജി.ഡി.പി വളർച്ചയിൽ കുറവ്​. 5.7 ശതമാനമാണ്​ ഏപ്രിൽ-ജൂൺ മാസത്തിലെ ഇന്ത്യയുടെ ജി.ഡി.പി വളർച്ച നിരക്ക്​. കഴിഞ്ഞ പാദത്തിൽ ഇത്​ 6.1 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം സാമ്പത്തിക വർഷത്തി​​​െൻറ ഒന്നാം പാദത്തിൽ ഇന്ത്യയിൽ 7.9 ആയിരുന്നു ഇന്ത്യയുടെ ജി.ഡി.പി വളർച്ച നിരക്ക്​. ചരക്ക്​ സേവന നികുതിയും, നോട്ട്​ പിൻവലിക്കലുമാണ്​ സാമ്പത്തിക വർഷത്തി​​​െൻറ ഒന്നാം പാദത്തിൽ ജി.ഡി.പി നിരക്ക്​ കുറയുന്നതിന്​ കാരണം.

നിർമാണ മേഖലയിലെ തകർച്ചയാണ്​ ജി.ഡി.പി നിരക്ക്​ കുത്തനെ കുറയുന്നതിന്​ കാരണമായതെന്നാണ്​ സാമ്പത്തിക വിദഗ്​ധരുടെ വിലയിരുത്തൽ. നിർമാണ മേഖല 1.2 ശതമാനത്തി​​​െൻറ ഇടിവാണ്​ ഉണ്ടായത്​. ഇൻഷുറൻസ്​, റിയൽ എസ്​റ്റേറ്റ്​, പ്രൊഫഷണൽ സർവീസ്​ എന്നിവയിലെല്ലാം തിരിച്ചടിയുണ്ടായി. കേന്ദ്രസർക്കാറി​​​െൻറ സാമ്പത്തിക നയങ്ങളിലെ പോരായ്​മയാണ്​ ​ഇൗ മേഖലകളിലെ തിരിച്ചടിക്ക്​ കാരണമെന്നാണ്​ റിപ്പോർട്ട്​.

മോദിയുടെ നോട്ട്​ പിൻവലിക്കൽ തീരുമാനം മൂലം സാധനങ്ങളുടെ ആവശ്യകതയിൽ കുറവുണ്ടായതായാണ്​ വിലയിരുത്തൽ​. ഇത്​ സാമ്പത്തിക വ്യവസ്ഥയിൽ നിർണായക സ്വാധീനം ചെലുത്തുകയായിരുന്നു. ഇതിനൊപ്പം ജൂലൈ ഒന്ന്​ മുതൽ നടപ്പിലാക്കി തുടങ്ങിയ ചരക്ക്​ സേവന നികുതിയും താൽക്കാലികമായെങ്കിലും സമ്പദ്​വ്യവസ്ഥക്ക്​ തിരിച്ചടിയായി.

Tags:    
News Summary - GDP Growth Slows To 5.7% In June Quarter-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.