ജി.ഡി.പി കൂടി; ആദ്യപാദത്തിൽ 8.2%

ന്യൂഡൽഹി: 2018 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ മൊത്ത അഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ച നിരക്കിൽ വർധന. 8.2 ശതമാനമാണ്​ ആദ്യപാദത്തിലെ ജി.ഡി.പി വളർച്ച നിരക്ക്​. 2016ന്​ ശേഷം ഇതാദ്യമായാണ്​ ഇന്ത്യയുടെ ജി.ഡി.പി വർധിക്കുന്നത്​. ജി.ഡി.പി 7.6 ശതമാനം വരെ ഉയരുമെന്നായിരുന്നു സാമ്പത്തിക വിദഗ്​ധരുടെ പ്രവചനം. കഴിഞ്ഞ പാദത്തിൽ 7.7 ശതമാനമായിരുന്നു സാമ്പത്തിക വളർച്ച നിരക്ക്​.

നിർമാണ മേഖലയിലേയും ഉപഭോക്​തൃ മേഖലയിലേയും ഉണർവാണ്​ ജി.ഡി.പി മെച്ചപ്പെടുന്നതിന്​ കാരണമായത്​. ഒക്​ടോബറിൽ തുടങ്ങാനിരിക്കുന്ന ആർ.ബി.​െഎ വായ്​പനയ അവലോകന സമിതിയും ജി.ഡി.പി കൂടിയത്​ പരിഗണിക്കും. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം റെക്കോർഡ്​ തകർച്ച നേരിടു​േമ്പാഴാണ്​ ജി.ഡി.പി ഉയർന്നിരിക്കുന്നത്​.

അതേ സമയം, ഇന്ത്യൻ ഒാഹരി വിപണി ഇന്ന്​ കാര്യമായ നേട്ടമുണ്ടായില്ല​. ബോംബെ സൂചിക സെൻസെക്​സ്​ നഷ്​ത്തോടെ വ്യാപാരം അവസാനിച്ചപ്പോൾ ദേശീയ സൂചിക നിഫ്​റ്റി നേരിയ നേട്ടമാണ്​ രേഖപ്പെടുത്തിയത്​.

Tags:    
News Summary - GDP Growth rate-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.