ഇന്ധനവില വർധന: സംസ്ഥാന​ങ്ങൾ നികുതി കുറക്കണമെന്ന്​ നീതി ആയോഗ്​

ന്യൂഡൽഹി: രാജ്യത്ത്​ റെക്കോർഡുകൾ ഭേദിച്ച്​ ഇന്ധനവില കുതിക്കു​േമ്പാൾ സംസ്ഥാനങ്ങൾ നികുതി കുറക്കണമെന്ന ആവശ്യവുമായി നീതി ആയോഗ്​. നീതി ആയോഗ്​ വൈസ്​ ചെയർമാൻ രാജീവ്​ കുമാറാണ്​ സംസ്ഥാനങ്ങൾ നികുതി കുറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്​. സംസ്ഥാനങ്ങൾക്ക്​ ഇന്ധനവില വർധനയിലുടെ കൂടുതൽ തുക നികുതിയായി ലഭിക്കുന്നുണ്ട്​. ഇത്​ കുറക്കണമെന്നാണ്​ ആവശ്യം. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തുന്ന നികുതി 27 ശതമാനത്തിൽ താഴെയാക്കി നിർത്തണമെന്നും സംസ്ഥാനങ്ങൾക്ക്​ നീതി ആയോഗ്​ നിർദേശം നൽകി.

സാമ്പത്തികരംഗത്തെ നിലവിലെ സ്ഥിതി പരിശോധിച്ച ശേഷം കേന്ദ്രസർക്കാറും ഇന്ധന വില വർധനവിലുടെയുണ്ടാവുന്ന അധിക നികുതി വരുമാനം ഉപേക്ഷിക്കണമെന്നും നീതി ആയോഗ്​ ശിപാർശ ചെയ്യുന്നു. ഇന്ധന നികുതി കുറക്കു​േമ്പാൾ ഉണ്ടാവുന്ന സാമ്പത്തിക ബാധ്യത ഒഴിവാക്കാനായി പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി വിൽപനയിലുടെ ധനസമാഹരണം നടത്താവുന്നതാണെന്നും നീതി ആയോഗ്​ വ്യക്​തമാക്കുന്നു.

ഒരു രൂപ ഇന്ധനികുതി കുറച്ചാൽ ഏകദേശം 13,000 കോടി രൂപ കേന്ദ്രസർക്കാറിന്​ നഷ്​ടം വരും. അതേ സമയം, ഇന്ധനവില കുറക്കുന്നതിനായി എണ്ണകമ്പനികളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​. ഇന്ധനവില വർധനവ്​ രൂക്ഷമായ സാഹചര്യത്തിൽ കേരള സർക്കാർ നികുതി കുറക്കാൻ തയാറായിരുന്നു.

Tags:    
News Summary - Fuel price reduction — Govt in a bind: Niti Aayog says find fiscal space, ONGC has questions-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.