ജി.എസ്​.ടി വര​ുമാനം ഏപ്രിലിൽ ഒരു ലക്ഷം കോടി കവിഞ്ഞെന്ന്​ ധനമന്ത്രാലയം

ന്യൂഡൽഹി: ഏപ്രിൽ മാസത്തിൽ ജി.എസ്​.ടി വരുമാനം 1 ലക്ഷം കോടി കവിഞ്ഞെന്ന്​ ധനമ​ന്ത്രാലയം. ഇതാദ്യമായാണ്​ ജി.എസ്​.ടി പിരിവ്​ 1 ലക്ഷം കോടി കടക്കുന്നത്​. വാർത്ത എജൻസിയായ എ.എൻ.​െഎയുടെ റിപ്പോർട്ടുകളനുസരിച്ച്​ 2018 ഏപ്രിൽ മാസത്തിൽ 1,03,458 കോടി രൂപ ജി.എസ്​.ടിയായി സർക്കാർ പിരിച്ചെടുത്തു.

ഏപ്രിൽ മാസത്തിൽ 18,652 കോടി സ​െൻററൽ ജി.എസ്​.ടിയായും 25,704 കോടി സ്​റ്റേറ്റ്​ ജി.എസ്​.ടിയുമായാണ്​ പിരിച്ചെടുത്തത്​. 50,548 കോടി ഇൻറ​ഗ്രേറ്റഡ്​ ജി.എസ്​.ടിയായും പിരിച്ചെടുത്തു. സെസിനത്തിൽ 8,554 കോടി രൂപയും ലഭിച്ചു. ജി.എസ്​.ടി നികുതി പിരിവ്​ റെക്കോർഡിലെത്തിക്കാൻ പ്രയത്​നിച്ച എല്ലാവരെയും  ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി അഭിന്ദിച്ചു.

87.12 ലക്ഷം നികുതിദായകരിൽ 60.47 ലക്ഷം പേരും ജി.എസ്​.ടി.ആർ-3ബി ഫിൽ ചെയ്​തു. ഇത്തരത്തിൽ ഏകദേശം 69.5 ശതമാനം പുതിയ നികുതി സ​​മ്പ്രദായത്തി​​െൻറ ഭാഗമായി. ജി.എസ്​.ടിയിൽ ത്രൈമാസ റി​േട്ടൺ ഫയൽ ചെയ്​തവരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്​. ഇ^വേ ബില്ലുകൾ നിലവിൽ വന്നതും ജി.എസ്​.ടി വരുമാനം കൂടുന്നതിന്​ കാരണമായെന്നാണ്​ സൂചന.

Tags:    
News Summary - In a first, GST revenue collection for a month exceeds Rs 1 lakh crore-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.