ജെറ്റ്​ എയർവേയ്​സിനെ വാങ്ങാൻ ഇത്തിഹാദ്​

ന്യൂഡൽഹി: കടക്കെണി മൂലം അടച്ചുപൂട്ടിയ ജെറ്റ്​ എയർവേയ്​സിനെ ഏറ്റെടുക്കാൻ ഇത്തിഹാദ്​. ഇതിനായി ഇത്തിഹാദ്​ ലേലത ്തിൽ പ​ങ്കെടുക്കുന്നതിനായി അപേക്ഷ നൽകി. വെള്ളിയാഴ്​ച വരെയായിരുന്നു ലേലത്തിന്​ അപേക്ഷ സമർപ്പിക്കാനുള്ള സമയം.

ജെറ്റ്​എയർവേയ്​സിൽ ചെറി​െയാരു ശതമാനം ഓഹരികൾ നിലവിൽ ഇത്തിഹാദിൻെറ ഉടമസ്ഥതയിലാണ്​. ഒറ്റക്ക്​ ജെറ്റ്​ എയർവേയ്​സിൻെറ മുഴുവൻ ഓഹരികൾ വാങ്ങാൻ ഇത്തിഹാദിന്​ പദ്ധതിയില്ലെന്നാണ്​ റിപ്പോർട്ട്​. മറ്റ്​ കമ്പനികളുമായി വിഷയത്തിൽ ഇത്തിഹാദ്​ ചർച്ചകൾ ആരംഭിച്ചുവെന്നോ എന്നത്​ വ്യക്​തമല്ല.

നാല്​ എയർലൈൻ കമ്പനികളാണ്​ ജെറ്റ്​എയർവേയ്​സിനെ വാങ്ങാൻ താൽപര്യം അറിയിച്ച്​ രംഗത്തെത്തിയിട്ടുള്ളത്​. എസ്​.ബി.ഐയാണ്​ നിലവിൽ ജെറ്റ്​ എയർവേയ്​സിൻെറ ഉടമസ്ഥർ.

Tags:    
News Summary - Etihad Submits Bid for Cash-starved Jet Airways-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.