മ്യൂച്ചൽ ഫണ്ട്​ നിക്ഷേപങ്ങളിൽ വൻ കുറവ്​

മുംബൈ: ഇന്ത്യയി​െല മ്യൂച്ചൽ ഫണ്ട്​ നിക്ഷേപത്തിൽ ഫെബ്രുവരിയിൽ കുറവ്​ രേഖപ്പെടുത്തിയതായി കണക്കുകൾ. അതിർത്തിയ ിലെ ഇന്ത്യ-പാക്​ പ്രശ്​നങ്ങളും ആഗോളതലത്തിലുള്ള സാമ്പത്തിക അസ്ഥിരതയും മ്യൂച്ചൽഫണ്ടുകളെയും ബാധിക്കുകയായിരു ന്നു.

െ​ഫബ്രുവരിയിൽ മ്യൂച്ചൽ ഫണ്ടുകളിലേക്ക്​ നിക്ഷേപമായെത്തിയത്​ കേവലം 5,122 കോടി രൂപ മാത്രമാണ്​​. കഴിഞ്ഞ ജനുവരിയിൽ 24 മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിക്ഷേപമാണ്​ മ്യൂച്ചൽ ഫണ്ടുകളിൽ ഉണ്ടായത്​. 6,158 കോടിയായിരുന്നു ജനുവരിയിലെ ​ നിക്ഷേപം. ഇതിന്​ ശേഷം ഫ്രെബുവരിയിലും മ്യൂച്ചൽഫണ്ട്​ നിക്ഷേപത്തിൽ കുറവ്​​ രേഖപ്പെടുത്തുകയാണ്​.

ഇക്വിറ്റി ലിങ്ക്​ഡ്​ സേവിങ്​ സ്​കീമിലെ​ നിക്ഷേപങ്ങളിലും കുറവ്​ രേഖപ്പെടുത്തി. കേവലം 1,174 കോടി രൂപയാണ്​ ഇക്വിറ്റി ലിങ്ക്​ഡ്​ സേവിങ്​സ്​ സ്​കീമിലെത്തിയത്​. ഏകദേശം 26 ശതമാനത്തി​​െൻറ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്​. ഇൻകം ഫണ്ടുകളിൽ നിന്ന്​ 4,214 കോടി രൂപ നിക്ഷേപകർ പിൻവലിച്ചിട്ടുണ്ട്​.

ഒാഹരി അധിഷ്​ഠിത ഫണ്ടുകളിൽ നിന്ന്​ ഉൾപ്പടെ വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നത്​ മ്യൂച്ചൽ ഫണ്ട്​ വിപണിക്ക്​ തിരിച്ചടിയാവുകയാണ്​. അതേസമയം, എസ്​.​െഎ.പി നിക്ഷേപങ്ങളിൽ കാര്യമായ കുറവുണ്ടായിട്ടില്ല.

Tags:    
News Summary - Equity mutual fund inflows fall to 25-month low in February-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.