ഇ.​പി.​എ​ഫ്​ പ​ലി​ശ 8.65 ശ​ത​മാ​നം

ന്യൂഡൽഹി: 2016-17ൽ എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് നിക്ഷേപങ്ങൾക്ക് 8.65 ശതമാനം പലിശ അനുവദിക്കാൻ തൊഴിൽമന്ത്രാലയത്തിന് ധനമന്ത്രാലയം അനുമതി നൽകിയെന്ന് സൂചന. എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഒാർഗനൈസേഷന് കീഴിലെ (ഇ.പി.എഫ്.ഒ) നാലുകോടി ജീവനക്കാർക്ക് ഗുണം ചെയ്യുന്നതാണ് നീക്കം. ഇ.പി.എഫ്.ഒ ട്രസ്റ്റികൾ തീരുമാനിച്ചതുപോലെത്തന്നെ 8.65 ശതമാനം പലിശയുമായി മുന്നോട്ടുപോകാൻ തൊഴിൽമന്ത്രാലയത്തിനാകും.

എന്നാൽ, ഇൗ പലിശനിരക്ക് പെൻഷൻ ഫണ്ടിനെ നഷ്ടത്തിലാക്കരുെതന്നും ധനമന്ത്രാലയം തൊഴിൽമന്ത്രാലയത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഇ.പി.എഫ്.ഒ കണക്കുകൾ പ്രകാരം, കഴിഞ്ഞ സാമ്പത്തികവർഷം 8.65 ശതമാനം പലിശ നൽകിയിട്ട് നിക്ഷേപത്തിൽ മിച്ചമാണുണ്ടായത്.

Tags:    
News Summary - epfo interest rate 8.50

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.