ജീവനക്കാരുടെ പി.എഫ്​ വിവരങ്ങൾ ചോർന്നെന്ന്​ ഇ.പി.എഫ്​.ഒ

ന്യൂഡൽഹി: ആധാർ ഉൾപ്പടെയുള്ള ജീവനക്കാരുടെ പി.എഫ്​ വിവരങ്ങൾ ചോർന്നെന്ന്​ ഇ.പി.എഫ്​.ഒ. കേന്ദ്രഇലക്​ട്രോണിക്​ മന്ത്രാലയത്തിനാണ്​ ഇ.പി.എഫ്.ഒ​ പരാതി നൽകിയത്​. aadhaar.epfoservise.com എന്ന വെബ്​സൈറ്റ്​ ഹാക്ക്​ ചെയ്​താണ്​ വിവരങ്ങൾ ചോർത്തിയതെന്നാണ്​ സൂചന.

മാർച്ച്​ 23നാണ്​ വെബ്​സൈറ്റ്​ ഹാക്ക്​ ചെയ്​തുവെന്നും വിവരങ്ങൾ ചോർത്തിയെന്നും കാണിച്ച്​ ഇ.പി.എഫ്​.ഒ ഇലക്​ട്രോണിക്​ മന്ത്രാലയത്തെ സമീപിച്ചത്​. എന്നാൽ വാർത്തകളോട്​ ഒൗദ്യോഗികമായി പ്രതികരിക്കാൻ ഇ.പി.എഫ്​.ഒ തയാറായിട്ടില്ല. പി.എഫ്​ വിവരങ്ങൾ ചോർത്തുമെന്ന്​ ഇൻറലിജൻസ്​ എജൻസി മുന്നറിയിപ്പ്​ നൽകിയിരുന്നു.

നിലവിൽ 4.6 കോടി ജീവനക്കാരാണ്​ ഇ.പി.എഫ്​.ഒക്ക്​ കീഴിൽ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​. ഇതിൽ 2.75 കോടി പേർ ആധാർ വിവരങ്ങൾ നൽകിയിട്ടുണ്ട്​. ഇതിൽ 1.25 കോടി ആധാർ അക്കൗണ്ട്​ വിവരങ്ങൾ ഇ.പി.എഫ്​.ഒ വെരിഫൈ ചെയ്​തിട്ടുണ്ട്​. ഇ.പി.എഫ്​.ഒയിൽ നിന്ന്​ ലഭ്യമാകുന്ന പല ഫീച്ചറുകൾക്കും നിലവിൽ ആധാർ കാർഡ്​ നിർബന്ധമാക്കിയിട്ടുണ്ട്​.

Tags:    
News Summary - EPFO Complains of Data Leak, Says Employees' Aadhaar Details Disclosed-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.