വ്യാജ ട്വീറ്റ്​: എലോൺ മസ്​കിന്​ ടെസ്​ല ചെയർമാൻ സ്ഥാനം നഷ്​ടമാകും

വാഷിങ്​ടൺ: വ്യാജ ട്വീറ്റിനെ തുടർന്ന്​ ടെസ്​ല സി.ഇ.ഒ എലോൺ മസ്​കിന്​ കമ്പനിയുടെ ചെർമാൻ സ്ഥാനം നഷ്​ടമാകും. യു.എസ്​ സെക്യൂരിറ്റി കമീഷനാണ്​ മസ്​കിനോട്​ ചെയർമാൻ സ്ഥാനത്ത്​ നിന്ന്​ മാറിനിൽക്കാൻ ആവശ്യപ്പെട്ടത്​. ടെസ്​ലയോടും മസ്​കിനോടും വൻ തുക പിഴയടക്കാനും നിർദശിച്ചിട്ടുണ്ട്​. 20 മില്യൺ ഡോളർ വീതം ടെസ്​ലയും മസ്​കും പിഴയടക്കേണ്ടി വരും.

ആഗസ്​റ്റ്​ മാസത്തിലാണ്​ മസ്​കി​​െൻറ വിവാദ ട്വീറ്റ്​ പുറത്ത്​ വന്നത്​. ടെസ്​ലയെ ഒാഹരി വിപണിയിൽ നിന്ന്​ പിൻവലിച്ച്​ പൂർണമായും സ്വകാര്യ കമ്പനിയാക്കുകയാണെന്നായിരുന്നു മസ്​ക്​ ട്വീറ്റ്​ ചെയ്​തത്​. ട്വീറ്റ്​ പുറത്ത്​ വന്നതിനെ തുടർന്ന്​ ടെസ്​ലയുടെ ഒാഹരി വില വൻ തോതിൽ ഉയർന്നിരുന്നു. കമ്പനിയുടെ സഹ ഉടമകളുമായി ആലോചിക്കാതെയായിരുന്നു ടെസ്​ല സി.ഇ.ഒയുടെ ട്വീറ്റെന്ന്​ പിന്നീട്​ വ്യക്​തമാവുകയായിരുന്നു​. തുടർന്നാണ്​ അദ്ദേഹത്തി​​െൻറ ട്വീറ്റ്​ തെറ്റിദ്ധരിക്കുന്നതാണെന്ന നിലപാടുമായി യു.എസ്​ സെക്യൂരിറ്റി എക്​സ്​ചേഞ്ച്​ കമീഷ​ൻ രംഗത്തെത്തിയത്​.

ചെയർമാൻ സ്ഥാനത്ത്​ നിന്ന്​ മാറിയാലും മസ്​കിന്​ സി.ഇ.ഒയായി തുടരാൻ സാധിക്കും. മുമ്പ്​ ടെലിവിഷൻ പരിപാടിക്കിടെ പരസ്യമായി കഞ്ചാവ്​ വലിച്ചും മസ്​ക്​ വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്​.

Tags:    
News Summary - Elon Musk reaches deal over tweets about taking Tesla private-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.