രാഷ്​ട്രീയ പാർട്ടികൾക്ക്​ സംഭാവന നൽകാൻ തെരഞ്ഞെടുപ്പ്​ ബോണ്ടുകൾ വരുന്നു

ന്യൂഡൽഹി: നവംബർ ഒന്ന്​ മുതൽ തെരഞ്ഞെടുപ്പ്​ ബോണ്ടുകളുടെ വിൽപന ആരംഭിക്കുമെന്ന്​ എസ്​.ബി.​െഎ. ബാങ്കി​​െൻറ തെരഞ്ഞെടുത്ത 29 ശാഖകൾ വഴി നവംബർ 10 വ​​​െര ബോണ്ടുകളുടെ വിൽപന ഉണ്ടാകും.

2018 ജനുവരിയിൽ ഗസറ്റ്​ നോട്ടിഫിക്കേഷനിലുടെയാണ്​ തെരഞ്ഞെടുപ്പ്​ ബോണ്ടുകൾ പുറത്തിറക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്​. ഇന്ത്യയിലെ ഏതൊരു പൗരനും തെരഞ്ഞെടുപ്പ്​ ബോണ്ടുകൾ വാങ്ങാമെന്ന്​ കേന്ദ്രസർക്കാർ ഉത്തരവിൽ പറയുന്നുണ്ട്​.

15 ദിവസമാണ്​ തെരഞ്ഞെടുപ്പ്​ ബോണ്ടുകളുടെ കാലാവധി. അതിനുള്ളിൽ രാഷ്​ട്രീയ പാർട്ടികൾ ബോണ്ടുകൾ ബാങ്കിൽ സമർപ്പിച്ചിരിക്കണം. നിശ്​ചിത തീയതി കഴിഞ്ഞ്​ സമർപ്പിക്കുന്ന ബോണ്ടുകൾ ഒരുകാരണവശാലും പരിഗണിക്കില്ലെന്നാണ്​ ബാങ്കുകൾ അറിയിച്ചിരിക്കുന്നത്​. ബാങ്കുകളിൽ മാത്രമേ തെരഞ്ഞെടുപ്പ്​ ബോണ്ടുകൾ സമർപ്പിക്കാൻ സാധിക്കു.

Tags:    
News Summary - Electoral Bonds to be available from November 1-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.