Posted On
date_range Updated On
date_range പി.എൻ.ബി തട്ടിപ്പ്: ഇ.ഡി ആദ്യ കുറ്റപ്പത്രം സമർപ്പിച്ചു
മുംബൈ: വ്യവസായികളായ നീരവ് മോദിയും മെഹുൽ ചോക്സിയും ഉൾപ്പെട്ട പി.എൻ.ബി തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ആദ്യ കുറ്റപ്പത്രം സമർപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് സി.ബി.െഎ രണ്ട് കുറ്റപ്പപത്രങ്ങൾ സമർപ്പിച്ചതിന് പിന്നാലെയാണ് ഇ.ഡിയുടെ നടപടി.
നീരവ് മോദിയും പി.എൻ.ബി ബാങ്കിെൻറ മുൻ തലവ ഉഷ അനന്ദസുബ്രമണ്യവുമാണ് സി.ബി.െഎ സമർപ്പിച്ച ആദ്യത്തെ കുറ്റപ്പത്രത്തിലെ പ്രതികൾ. പിന്നീട് രണ്ടാമത്തെ കുറ്റപ്പത്രത്തിൽ നീരവ് മോദിയുടെ അമ്മാവൻ മെഹുൽ ചോക്സിയേയും പ്രതിചേർത്തു.
പി.എൻ.ബി ബാങ്കിെൻറ വ്യാജ ജാമ്യം ഉപയോഗിച്ച് വിദേശത്തെ ബാങ്കുകളിൽ നിന്ന് 12,000 കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് നീരവ് മോദിക്കും മെഹുൽ ചോക്സിക്ക് എതിരെ ഉയർന്ന ആരോപണം. സംഭവത്തിന് ശേഷം നീരവ് മോദി രാജ്യം വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.