ന്യൂഡൽഹി: 2016-2017 വർഷത്തിൽ രാജ്യത്തെ സാമ്പത്തിക വളർച്ച കുറഞ്ഞെന്ന് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി. ഇൗ സാമ്പത്തിക വർഷത്തിലെ ജി.ഡി.പി നിരക്ക് എട്ട് ശതമാനത്തിൽ നിന്ന് 7.1 ശതമാനമായി കുറഞ്ഞെന്നാണ് കേന്ദ്രസർക്കാർ പാർലമെൻറിൽ വ്യക്തമാക്കിയത്.
വ്യവസായ, സേവന മേഖലകളിലെ കുറഞ്ഞ വളർച്ച നിരക്കാണ് സമ്പദ്വ്യവസ്ഥക്ക് തിരിച്ചടിയായാത്. ആഗോള സാമ്പത്തിക രംഗത്ത് വളർച്ച കുറവാണ്. ഇത് രാജ്യത്തെ നിക്ഷേപത്തെ ബാധിച്ചു. ഇതും ജി.ഡി.പി നിരക്ക് കുറയുന്നതിനും കാരണമായി. നിലവിലെ സാഹചര്യത്തിൽ കോർപ്പറേറ്റുകൾക്കും ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
ലോക്സഭയിൽ ശൂന്യവേളയിലാണ് വളർച്ച നിരക്ക് കുറയുന്നതിനെ സംബന്ധിച്ച് ജെയ്റ്റ്ലി പ്രസ്താവന നടത്തിയത്. അതേ സമയം, െഎ.എം.എഫിെൻറ കണക്കുകളനുസരിച്ച് ലോകത്തിൽ അതിവേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയെന്നും ജെയ്റ്റ്ലി അവകാശപ്പെട്ടു. 2017ലെ കണക്കുകൾ പുറത്തു വരുേമ്പാൾ ഇന്ത്യ ഇക്കാര്യത്തിൽ ഒന്നാം സ്ഥാനം കൈവരിക്കുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.