10 ലക്ഷത്തിന്​​ മുകളിൽ വരുമാനമുള്ളവരുടെ ഗ്യാസ്​ സബ്​സിഡി എടുത്തു കളയാൻ ആലോചന

ന്യൂഡൽഹി: പത്ത് ലക്ഷത്തിന്​ മുകളിൽ വാർഷിക വരുമാനമുള്ളവരുടെ ഗ്യാസ്​ സബ്​സിഡി എടുത്തുകളയാൻ സർക്കാർ നീക്കം. ആദായ നികുതി വകുപ്പ്​ വൈകാതെ തന്നെ നികുതിദായകരുടെ വ്യക്​തഗത വിവരങ്ങൾ മറ്റ്​ വകുപ്പുകളുമായി പ​ങ്കുവെക്കുമെന്നാണ്​ സൂചനകൾ. ഇത്​ ഉപയോഗിച്ചാവും സർക്കാർ സബ്​സിഡി നൽകുന്നതിൽ  നിയന്ത്രണം കൊണ്ടു വരിക.

നികുതിദായകരുടെ പേരും, വിലാസവും, ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ആദായ നികുതി വകുപ്പ്​ സർക്കാറിന്​ കൈമാറും.നികുതിദായകരുടെ വ്യക്​തിഗത വിവരങ്ങൾ​ പെട്രോളിയം മന്ത്രാലയത്തിന്​ കൈമാറാൻ സർക്കാർ നിർദ്ദേശിച്ച്​ കഴിഞ്ഞതായാണ്​ സൂചന. ഇതിന്​ മുമ്പ്​ അന്വേഷണ എജൻസികൾക്ക്​ മാത്രമേ ഇത്തരം വിവരങ്ങൾ ആദായ നികുതി വകുപ്പ്​ കൈമാറിയിരുന്നുള്ളൂ. 


സബ്​സിഡി തിരികെ നൽകുന്ന പദ്ധതി പ്രകാരം പല ആളുകളും സബ്​സിഡി ഒഴിവാക്കിയിട്ടുണ്ട്​. ​നിലവൽ ഇന്ത്യയിൽ വീടുകൾക്ക്​ 12 സിലിണ്ടറുകളാണ്​ സബ്​സിഡി നിരക്കിൽ നൽകുന്നത്​.
 

Tags:    
News Summary - Earning over Rs 10 lakh? Your LPG subsidy may be blocked Read more at: http://economictimes.indiatimes.com/articleshow/56083349.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.