ന്യൂഡൽഹി: ധനകാര്യ സ്ഥാപനമായ ഡി.എച്ച്.എഫ്.എൽ ഇൗടില്ലാതെ രാജ്യത്തെ വിവിധ പൊതുമേഖല ബാങ്കുകളിൽ നിന്ന് ഏകദ േശം 30,000 കോടി രൂപ തട്ടിയെടുത്തതായി കോബ്രാ പോസ്റ്റിെൻറ വെളിപ്പെടുത്തൽ. എസ്.ബി.െഎയിൽ നിന്ന് മാത്രം 11,000 കോടി രൂപ തട്ടിയെടുത്തിട്ടുണ്ട്. കടലാസ് കമ്പനികൾ രുപീകരിച്ചായിരുന്നു സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതെന്ന് തെളിവുകൾ സഹിതം കോബ്ര വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു . ഡി.എച്ച്.എഫ്.എൽ രൂപീകരിച്ച കടലാസ് കമ്പനികൾക്ക് വായ്പയായും മറ്റ് മാർഗങ്ങളിലുടെയും ബാങ്കുകൾ പണം നൽകുകയായിരുന്നു.
ഇത്തരത്തിൽ തട്ടിച്ചെടുത്ത തുക വിദേശരാജ്യങ്ങളിലാണ് ഡി.എച്ച്.എഫ്.എൽ നിക്ഷേപിച്ചിരിക്കുന്നതെന്നും കോബ്ര ആരോപിക്കുന്നു. പണം യു.കെ, ദുബൈ, ശ്രീലങ്ക, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ കമ്പനികളുടെ ഒാഹരികൾ വാങ്ങാനും നിക്ഷേപം നടത്താനുമാണ് ഉപയോഗിച്ചിരിക്കുന്നത്. ബാങ്കുകളിൽ നിന്ന് ലഭിച്ച പണത്തിെൻറ ഭൂരിപക്ഷവും ഇപ്പോൾ വിദേശത്താണ് ഉള്ളതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കമ്പനി വ്യവഹാര മന്ത്രാലയത്തിെൻറ അനുമതിയില്ലാതെയാണ് ഇത്രയും തുക കടലാസ് കമ്പനികൾക്ക് വായ്പയായി നൽകിയത്. ഡി.എച്ച്.എഫ്.എല്ലിെൻറ പ്രൊമട്ടർമാരുമായി ബന്ധമുള്ള സ്ഥാപനങ്ങൾ ബി.ജെ.പിക്ക് 20 കോടി രൂപ സംഭാവനയായി നൽകിയിട്ടുണ്ടെന്നും കോബ്ര പോസ്റ്റ് ആരോപിക്കുന്നുണ്ട്. 2014-15, 2016-17 വർഷത്തിലാണ് ബി.ജെ.പിക്ക് സംഭാവന നൽകിയിരിക്കുന്നത്. ആരോപണങ്ങളെ തുടർന്ന് ഒാഹരി വിപണിയിൽ ഡി.എച്ച്.എഫ്.എല്ലിെൻറ ഒാഹരി വില 10 ശതമാനം ഇടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.