ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ കറൻസികൾ ഉപയോഗിച്ചുള്ള ഇടപാടുകൾ കണ്ടെത്തി തടയാൻ നിർദേശം. ബിറ്റ്കോയിൻ ഉൾപ്പെടെ ഡിജിറ്റൽ കറൻസികൾ നിയമവിരുദ്ധമാണെന്നും ഇൻറർനെറ്റ് വഴി ഇവയുടെ ഉപയോഗം അന്വേഷിച്ചുകണ്ടെത്തണമെന്നും വിവിധ ഏജൻസികളായ നികുതി വകുപ്പ്, എൻഫോഴ്സ്െമൻറ് ഡയറക്ടറേറ്റ്, നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ എന്നിവയോട് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടു.
രാജ്യത്ത് ഡിജിറ്റൽ കറൻസികളുടെ ഉപയോഗം സംബന്ധിച്ച് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകൾ പെങ്കടുത്ത അവലോകന യോഗത്തിൽ അറിയിച്ചു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഡിജിറ്റൽ കറൻസി ഉപയോഗിച്ച് നാലു മയക്കുമരുന്ന് ഇടപാടുകൾ നടന്നതായി തെളിഞ്ഞിട്ടുണ്ട്. അതിർത്തി കടന്നുള്ള ഇടപാടുകളും സംശയിക്കുന്നുണ്ട്. ഇവ കൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് പ്രവർത്തിക്കുന്ന ബിറ്റ്കോയിൻ എക്സ്ചേഞ്ചുകളിൽ പരിേശാധന നടന്നതായി നികുതി വകുപ്പ് അറിയിച്ചു. ഡിജിറ്റൽ കറൻസികൾ ഉപയോഗിച്ചുള്ള ഇടപാടുകൾ പാടില്ലെന്ന് കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് രാജ്യത്തെ ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. ഡിജിറ്റൽ കറൻസി ഇടപാട് സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകൽ, ഇവ ഉപയോഗിച്ച് എടുത്ത വായ്പ തീർപ്പാക്കൽ തുടങ്ങിയ സേവനങ്ങൾ അനുവദിക്കില്ല. ഇത്തരം കറൻസികൾ രാജ്യത്ത് നിയമവിരുദ്ധമാണെന്ന് നേരേത്ത കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചിരുന്നു. സുപ്രീംകോടതി നിർദേശപ്രകാരം 2014ലാണ് കേന്ദ്രം പ്രത്യേക സംഘത്തെ നിയമിച്ചത്. ജസ്റ്റിസ് എം.ബി. ഷാ ആണ് സമിതി അധ്യക്ഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.