ക്രൂഡ് ഓയിൽ വില ഇടിയുന്നു; ഭീഷണി മുഴക്കി ട്രംപും, ആശങ്കയിൽ ഗൾഫ്​ രാജ്യങ്ങൾ

കോവിഡ് 19ന് ശേഷം ആഗോള ക്രൂഡ് ഓയിൽ മാർക്കറ്റിൽ രൂപപ്പെട്ടിട്ടുള്ള പ്രത്യേക സാഹചര്യം പ്രധാന ക്രൂഡ് ഓയിൽ ഉത്പാദന രാജ്യങ്ങളിൽ ആശങ്ക സൃഷ്​ടിക്കുകയാണ്​. ഈ സാഹചര്യത്തിൽ നിന്ന് കമ്പോളത്തെ രക്ഷിക്കാൻ എന്ത് മാർഗമാണ് അവലംബിക്കേണ ്ടത് എന്ന അന്വേഷണത്തിലാണ് ഒപെക് രാജ്യങ്ങളും മറ്റും. എണ്ണ സമ്പന്നമായ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ പിരിമുറുക്കങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ് ട്രംപിനെ പിന്തുണക്കുന ്ന പ്രധാന മേഖലയാണ് അവിടത്തെ എണ്ണ വ്യവസായം. തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ അമേരിക്കയിലെ പ്രധാന എണ്ണ ഉത്പാദനശാലക ളും, എണ്ണ കിണറുകളും അടച്ചുക്കൊണ്ടിരിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ട്ടിച്ചിട്ടുള്ളത്. ഇത് കാരണം 20 ശതമാനം ഉത്പാദ നം കുറയുകയും, ആയിരക്കണക്കിന് തൊഴിലാളികൾ തൊഴിൽരഹിതരാവുകയും ചെയ്യുമെന്നാണ് അമേരിക്കൻ ഗവേഷണ സ്ഥാപനമായ ഐ.എച്ച്.എ സ് മാർക്കറ്റ് ലിമിറ്റഡ് പറയുന്നത്. അതോടപ്പം പ്രതിദിനം 1.75 ദശ ലക്ഷം ബാരൽ ഉത്പാദനം സ്തംഭിക്കാനുള്ള സാധ്യതയും തള്ള ിക്കളയാൻ ആവില്ല എന്നാണ് ഐ.എച്.സി അറിയിക്കുന്നത്.

തന്നെ പിന്തുണക്കുന്ന വ്യവസായ മേഖലയെ വലിയ തകർച്ചയിൽനിന്ന് രക്ഷിച്ചെടുക്കാൻ ട്രംപ് ഇടപെടും എന്നാണ് ആ മേഖലയിലെ വ്യവസായികൾ പ്രതീക്ഷിക്കുന്നത്. റബോ ബാങ്ക് അനലിസ്റ്റുകൾ പറയുന്നത്​ പ്രകാരം വ്യവസായികളുടെ പിന്തുണ ഉറപ്പാക്കാനും അടുത്ത തെരെഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാനും ട്രംപ് യുദ്ധ മുറവിളി അടക്കം എന്ത് നിലപാടും സ്വീകരിച്ചേക്കാം എന്നാണ്. ഗൾഫ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കി എണ്ണ വില കൂട്ടാനുള്ള ശ്രമം ഇതിനകം ആരംഭിച്ചു കഴിഞ്ഞു എന്നാണ് ഏജൻസികൾ അറിയിക്കുന്നത്. ഇതിന്ടെ തെളിവാണ് കഴിഞ്ഞ ബുധനാഴ്ച ട്രംപ് ഇറാനെതിരെ യുദ്ധ ഭീഷണി മുഴക്കിയുള്ള ട്വീറ്റ് എന്നാണ് രാഷ്ട്രീയ വിദഗ്ദ്ധർ കരുതുന്നത്.

"യുഎസ് കപ്പലുകളെ ഉപദ്രവിച്ചാൽ ഇറാനിയൻ ആയുധ കപ്പലുകളെ വെടിവച്ച് നശിപ്പിക്കുക” എന്നായിരുന്നു ആ ട്വീറ്റ്. ഒരാഴ്ചക് മുമ്പ് 11 ഇറാനിയൻ യുദ്ധ കപ്പലുകൾ അമേരിക്കൻ എണ്ണ കപ്പലുകളെ വളയുകയണ്ടായി എന്ന് അന്താരാഷ്ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട്​ ചെയ്തിരുന്നു. ഇതിനുള്ള പ്രതികരണമായാണ് ട്രംപിന്റെ ട്വീറ്റ്. പേർഷ്യൻ ഗൾഫിലെ ഹർമുസ് പാതയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇറാനും യു എസ് യുദ്ധ കപ്പലുകളും തമ്മിൽ ചെറിയ തോതിലുള്ള സംഘർഷം പതിവുള്ളതാണ് പക്ഷെ അതൊരു യുദ്ധ ഭീഷണിയിലേക്ക്​ നയിക്കാറില്ല. പക്ഷെ വരാൻ പോവുന്ന തെരഞ്ഞെടുപ്പും, അമേരിക്ക നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക തകർച്ചയുമാണ് ഇത്തരമൊരു യുദ്ധ ഭീഷണക്ക്​ ട്രംപിനെ നയിച്ചത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

മറു വശത്ത് ഇതിനെതിരെ ശക്തമായ പ്രതികരണവുമായാണ് ഇറാനിയൻ പ്രസിഡൻറ്​ മുന്നോട്ട്​ വന്നത്. എന്തും നേരിടാനുള്ള കരുത്താർജിച്ച സൈന്യമാണ് ഇറാനിയൻ അതിർത്തിയിലുള്ളതെന്നും, ഭീഷണി മുഴക്കിയാൽ അത് കാര്യമായി എടുക്കിന്നില്ല എന്നും ഇറാൻ റെവല്യുഷനറി ഗാർഡ് മേധാവി തിരിച്ചടിച്ചു. ട്രംപിൻെറ പ്രസ്താവനക്ക്​ ശേഷം എണ്ണ വിലയിൽ ചെറിയ തോതിലുള്ള വർദ്ധനവ് രേഖപ്പെടുത്തിയെങ്കിലും അത് ദീർഘ കാലം നിലനിന്നില്ല. ഇറാൻ എണ്ണ ഉൽപാദിപ്പിക്കുന്ന തോത് വർധിപ്പിക്കുകയാണെങ്കിൽ എണ്ണ വീണ്ടും കൂപ്പുകുത്താൻ സാധ്യതയുണ്ട് എന്നും, അതുകൊണ്ട് ഇത് വലിയ ഗുണം ചെയ്യില്ല എന്നാണ് വിദഗ്ദ്ധർ കരുതുന്നത്.

2018 സെപ്റ്റംബറിൽ സൗദിയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദന ശാലയായ അബ്‌ഖൈഖ് പ്ലാന്റിൽ ഉണ്ടായ ആക്രമണവും ഇറാൻ ജനറൽ കാസിം സുലൈമാനിൻടെ വധത്തിനു ശേഷം എണ്ണ വിലയിൽ ഗണ്യമായ ഉയർച്ച ഉണ്ടായെങ്കിലും 5 ദിവസങ്ങൾക് ശേഷം വീണ്ടും ഇടിഞ് പഴയ നിരക്കിലേക് മടങ്ങി എന്നുള്ളതാണ് വാസ്തവം. അതുകൊണ്ട് തന്നെ എണ്ണ മേഖലയെ വൻ തകർച്ചയിൽനിന്ന് രക്ഷപെടുത്താൻ ഭീഷണികൾ മതിയാവില്ല എന്നാണ് പ്രശസ്ത സാമ്പത്തിക ശാത്രജ്ഞൻ ടോം കൂൾ പറയുന്നത്.

ആഗോള തലത്തിൽ ഉടലെടുത്തിട്ടുള്ള വിതരണ സ്തംഭനവും എണ്ണ സംഭരണ ശാലകളുടെ കുറവും സമീപ ഭാവിയിൽ എണ്ണ വിലയിൽ വലിയ വർദ്ധനവ് ഉണ്ടാവാൻ സാധ്യതയില്ല എന്നാണ് വിദഗ്ദ്ധർ കരുതുന്നത്. ബാരലിന് 10 ഡോളർ എന്ന വില കൂടുതൽ ദിവസം നിലനിൽകാനാണ് സാധ്യത എന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.

പശ്​ചിമേഷ്യൻ രാജ്യങ്ങൾ വിശിഷ്യാ ഗൾഫ് രാജ്യങ്ങൾ കടുത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോവുന്നത്. കോവിഡ് ബാധക്കൊപ്പം എണ്ണ വിലയുടെ റെക്കോർഡ് ഇടിവ് ഇരട്ട പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്. ഉത്പാദനം കുറച്ച് എണ്ണ വില പിടിച്ച് നിർത്താനുള്ള ശ്രമം വിഫലമായിരിക്കുന്നു. പക്ഷെ കോവിഡിന് ശേഷം വിതരണം കാര്യക്ഷമമാവുന്നതോടെ എണ്ണ വില വീണ്ടും സാധാരണ നിലയിലേക്കെത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൗദി അരാംകോ തലവൻ അമീൻ നാസർ വാർത്ത ഏജൻസിയോട് പറഞ്ഞത്. ഇത് തന്നെയാണ് മറ്റു ജി സി സി രാജ്യങ്ങളുടെയും പ്രതീക്ഷ.

അമേരിക്കയടക്കം ആഗോള തലത്തിൽ കോവിഡ് ബാധ സങ്കീർണമായിക്കൊണ്ടിരിക്കെ ഇത്തരം പ്രതീക്ഷക്ക്​ വകയുണ്ടോ എന്നാണ് മേഖലയിലെ വിദഗ്ദ്ധർ ചോദിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ അത്തരമൊരു പ്രതീക്ഷക്ക് വകയില്ല എന്നാണ് കഴിഞ്ഞ ദിവസം ബാർക്ലെസ് പുറത്ത് വിട്ട റിപ്പോർട് സൂചിപ്പിക്കുന്നതും. ഈ വിലയിരുത്തൽ പക്ഷെ സൗദി അടക്കം ഒപെക് രാജ്യങ്ങൾ മുഖവിലക്കെടുക്കുന്നില്ല എന്നാണ് ഒപെക് വക്താവ് അറിയിച്ചിരിക്കുന്നത്. എന്നിരുന്നാലും എണ്ണയെ മാത്രം ആശ്രയിച്ചുള്ള ഗൾഫ് രാജ്യങ്ങളുടെ ആശങ്ക ചെറുതല്ല.

Tags:    
News Summary - Crude oil price-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.