എണ്ണ വില 31 മാസത്തിനിടയിലെ ഉയരത്തിൽ

വാഷിങ്​ടൺ: അന്താരാഷ്​ട്ര വിപണിയിൽ അസംസ്​കൃത എണ്ണയുടെ വില 31 മാസത്തിനിടയിലെ ഉയർന്ന നിലയിൽ. ഒരു വർഷത്തിനിടെ എണ്ണവിലയിൽ 35 ശതമാനത്തി​​െൻറ വർധനയാണ്​ ഉണ്ടായത്​. 67 ഡോളറാണ്​ നിലവിൽ അസംസ്​കൃത എണ്ണയുടെ ബാരലി​​െൻറ വില. 

ഇറാനിൽ നില നിൽക്കുന്ന രാഷ്​​ട്രീയ അനിശ്​ചിതത്വങ്ങളും എണ്ണവില ഉയരുന്നതിന്​ കാരണമായി.  ഒപെക്​ എണ്ണയുൽപാദനം കുറക്കാനുള്ള തീരുമാനം നേരത്തെ തന്നെ എടുത്തിട്ടുണ്ട്​. ഇതും എണ്ണ വില വർധിക്കാൻ കാരണമായിട്ടുണ്ട്​. അന്താരാഷ്​ട്ര വിപണിയിൽ എണ്ണവില വർധിക്കുന്നത്​ ഇന്ത്യൻ വിപണിയിലും വില വർധനക്ക്​ കാരണമാവും.

വില വർധനവ്​ എണ്ണകമ്പനികൾക്കും തലവേദനയാവുമെന്നാണ്​ സൂചന. വില വർധനവി​​െൻറ പശ്​ചാത്തലത്തിൽ ബോംബൈ  സൂചികയിൽ എണ്ണ കമ്പനികളുടെ ഒാഹരി വില കുറയുകയാണ്​. 2018 ജനുവരിയിൽ 80 ഡോളറായി എണ്ണ വില വർധിക്കുമെന്നാണ്​ വിദ്​ഗധർ അഭിപ്രായപ്പെടുന്നത്​.

Tags:    
News Summary - Crude at 31-month high, oil marketing companies likely to be under pressure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.