മുംബൈ: കോവിഡ് 19 വൈറസ് ഭീതി രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിലേക്കും പടരുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏ റ്റവും കുറഞ്ഞ വിലയാണ് പ്രോപ്പർട്ടികൾക്ക് ഉള്ളത്. 10 മുതൽ 20 ശതമാനത്തിൻെറ കുറവ് റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായെന്നാണ് കണക്കാക്കുന്നത്.
ഭൂമി വിലയിൽ 30 ശതമാനത്തിൻെറ വരെ ഇടിവുണ്ടായിട്ടുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോൾ പോലും ഇത്രയും വലിയ പ്രതിസന്ധി ഉണ്ടായിട്ടില്ലെന്നാണ് റിയൽ എസ്റ്റേറ്റ് വ്യവസായ രംഗത്തുള്ളവർ പറയുന്നത്.
കഴിഞ്ഞ വർഷവും റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ പ്രതിസന്ധിയുണ്ടായിരുന്നു. ബാങ്കുകളിലെ പണപ്രതിന്ധിയാണ് റിയൽ എസ്റ്റേറ്റ് മേഖലക്കും തിരിച്ചടിയുണ്ടാക്കിയത്. ഇതിൽ കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് കോവിഡും കരിനിഴൽ വീഴ്ത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.