ന്യൂഡൽഹി: കോവിഡ് 19നെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിൽ പശ്ചിമ റെയിൽവേയുടെ നഷ്ടം 1770.18 കോടി. നഗരമേഖലയിൽ 260.69 കോടിയും ഗ്രാമീണമേഖലയിൽ 1509.49 കോടിയുമാണ് പശ്ചിമ റെയിൽവേ നേരിട്ട നഷ്ടം. മാർച്ച് ഒന്നുമുതൽ ജൂലൈ 17 വരെ ട്രെയിൻ റദ്ദാക്കിയതിനെ തുടർന്ന് റീഫണ്ടായി 397.13 കോടി കൈമാറിയതായും പശ്ചിമ റെയിൽവേ അറിയിച്ചു.
മുംബൈ ഡിവിഷനിൽ മാത്രം റീഫണ്ട് ഇനത്തിൽ 189.70 കോടി കൈമാറി. ജൂലൈ 17 വരെ 61.01 ലക്ഷം യാത്രക്കാർ ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയതായും പറയുന്നു. അതേസമയം ഈ കാലയളവിൽ പശ്ചിമ റെയിൽവേയുടെ വരുമാനം 24.81 കോടി രൂപ മാത്രമാണ്.
മാർച്ച് 22 മുതൽ രാജ്യത്തെ എല്ലാ യാത്ര തീവണ്ടികളുടെയും സർവിസ് റദ്ദാക്കിയിരുന്നു. മാർച്ച് 24 മുതലാണ് രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ശേഷം അന്തർ സംസ്ഥാനത്തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ശ്രമിക് ട്രെയിനുകൾ ഏർപ്പെടുത്തിയിരുന്നു. പിന്നീട് യാത്രക്കാരുടെ അഭ്യർഥന മാനിച്ച് മേയ് 12 മുതൽ രാജധാനി ഉൾപ്പെടെ 15 പ്രത്യേക ട്രെയിനുകളും ജൂൺ ഒന്നുമുതൽ 100 സ്പെഷൽ ട്രെയിനുകളും സർവിസ് ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.