കൊറോണ: സൂറത്തിലെ വജ്രവ്യാപാര മേഖലക്ക്​ 8,000 കോടിയുടെ നഷ്​ടം

സൂറത്ത്​: ചൈനയിൽ നിന്നും പടർന്ന കൊറോണ വൈറസ്​ ബാധയിൽ​ സൂറത്തിലെ വജ്രവ്യാപാര മേഖല നേരിടുന്നത്​ കനത്ത നഷ്​ടം. രണ്ടു മാസത്തിനിടെ വ​ജ്രവ്യാപാരത്തിൽ 8,000 കോടിയുടെ നഷ്​ടം ഉണ്ടായെന്നാണ്​ കണക്കുകൾ. സൂറത്തിൽ നിന്നും ഏറ്റവും കൂടുതൽ വ​ജ്രം കയറ്റുമതി ചെയ്യ​ുന്നത്​ ഹോ​ങ്കോങ്ങിലേക്കാണ്​. എന്നാൽ ജനുവരി ആദ്യ ആഴ്​ചയോടെ ഹോ​ങ്കോങ്ങിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ ഉൾപ്പെടെ അവധിയായതും പിന്നീട്​ കൊറോണ വൈറസ്​ ബാധ സ്ഥിരീകരിച്ചതും വജ്ര കയറ്റുമതിയിൽ ഇടിവ്​ വരുത്തി.

ഒരു വർഷത്തിൽ 50,000 കോടിയുടെ വ​ജ്രമാണ്​ സൂറത്തിൽ നിന്നും പോളിഷ്​ ചെയ്​ത്​ ഹോ​ങ്കോങ്ങിലേക്ക്​ കയറ്റി അയക്കാറുള്ളത്​ എന്ന്​ ജെംസ്​ ആൻറ്​ ജ്വല്ലറി എക്​സ​്​പ്രോർട്ട്​ പ്രമോഷൻ കൗൺസിലി​​െൻറ മേഖല ചെയർമാൻ ദിനേശ്​ നവാദിയ പറഞ്ഞു.

മൊത്തം വജ്ര കയറ്റുമതിയുടെ 37 ശതമാനവും സൂറത്തിൽ നിന്നാണ്​. രാജ്യത്ത്​ ഇറക്കുമതി ചെയ്യുന്ന 99 ശതമാനം വജ്രവും ​പോളിഷ്​ ചെയ്യുന്നതും സൂറത്തിൽ തന്നെയാണ്​. ഹോ​ങ്കോങ്ങിലുടെയാണ്​ സൂറത്തിൽ നിന്നുള്ള വജ്രവും വ​ജ്ര ആഭരണങ്ങളും മറ്റ്​ ലോകരാജ്യങ്ങളിലേക്ക്​ എത്തുന്നത്​.

ഹോ​ങ്കോങ്ങിലെയും ചൈനയിലെയും നിലവിലെ സ്ഥിതി വജ്ര വ്യാപാരത്തെ തളർത്തിയിരിക്കുകയാണ്​.
ഫെബ്രുവരി -മാർച്ച്​ മാസങ്ങളിൽ ഇൗ മേഖലയിൽ 8000 കോടിയുടെ നഷ്​ടമാണ്​ ഉണ്ടായത്​. ​ഹോ​ങ്കോങ്ങിലെ സ്ഥിതി മെച്ച​െപ്പടുന്നതോടെ വജ്ര കയറ്റുമതിയും വർധിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും ദിനേശ്​ നവാദിയ പറഞ്ഞു.

ഹോ​ങ്കോങ്ങിൽ നടത്താനിരുന്ന അന്താരാഷ്​ട്ര വ​​ജ്രവിപണന മേളയും മാറ്റിവെക്കുമെന്നാണ്​ വിവരം. മേള റദ്ദാക്കിയാൽ അതും സൂറത്തിനെ ബാധിക്കും.

Tags:    
News Summary - Coronavirus: Surat diamond industry stares at Rs 8,000 crore loss - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.