സാമ്പത്തിക വിനിമയം: സഹകരണ ബാങ്കുകൾ ഹരജി നൽകി

കൊച്ചി: കറൻസികൾ മാറാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സഹകരണ ബാങ്കുകൾ ഹൈകോടതിയിൽ ഹരജി നൽകി. റിസർവ് ബാങ്കിന്‍റെ വ്യവസ്ഥകൾ വിവേചനപരമാണ്. നിക്ഷേപകരിൽ പലർക്കും പാൻ, എ.ടി.എം കാർഡുകൾ ഇല്ല. ആയതിനാൽ പ്രശ്നപരിഹാരത്തിന് ആവശ്യമായ നിർദേശങ്ങൾ ആർ.ബി.ഐക്ക് ഹൈകോടതി നൽകണമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

500-1000 രൂപ നോട്ടുകള്‍ അസാധു ആക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണ ബാങ്കുകളും പ്രാഥമിക സഹകരണ സംഘങ്ങളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. നോട്ട് അസാധുവാക്കിയ അന്നുമുതല്‍ സാമ്പത്തിക വിനിമയത്തിന് റിസര്‍വ് ബാങ്ക് സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കുകളും നിയന്ത്രണങ്ങളും ഏറെ ബാധിച്ച ഇക്കൂട്ടര്‍ ഇപ്പോള്‍ അടിയന്തര ആവശ്യത്തിനുള്ള പണത്തിനായി നെട്ടോട്ടത്തിലാണ്.

സ്വന്തം അക്കൗണ്ടുള്ള ബാങ്കില്‍ നിന്ന് ഒരു പൈസ പോലും പിന്‍വലിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ് ഇടപാടുകാര്‍. പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടണമെന്ന സംസ്ഥാന സര്‍ക്കാറിന്‍െറ അപേക്ഷ കേന്ദ്രം പരിഗണിക്കാത്തതും പ്രശ്നം രൂക്ഷമാക്കി.

 

Tags:    
News Summary - cooperative banks file petition in high court for solving currency issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.