Posted On
date_range Updated On
date_range വീട്ടുജോലിക്കാരെ അവഹേളിച്ച് പരസ്യം; ഗൃഹോപകരണ നിർമാണ കമ്പനി മാപ്പുപറഞ്ഞു
മുംബൈ: വീട്ടുജോലിക്കാരെ അവഹേളിക്കുന്ന തരത്തിൽ പരസ്യം നൽകിയതിന് വിമർശനം നേരിട്ട ഗൃഹോപകരണ നിർമാണ കമ്പനി മാപ്പുപറഞ്ഞു. കെൻറ് ആർഒ സിസ്റ്റംസ് എന്ന കമ്പനിയാണ് മൈദ മാവ് കുഴക്കുന്ന യന്ത്രത്തിെൻറ പരസ്യത്തിന് മാപ്പുചോദിച്ചത്.
വീട്ടുജോലിക്കാരുടെ കൈകളിൽ അണുബാധ ഉണ്ടായേക്കാം എന്നാണ് വിഡിയോ പരസ്യത്തിൽ പറയുന്നത്. “മാവ് കൈകൊണ്ട് കുഴക്കാൻ നിങ്ങളുടെ വീട്ടുജോലിക്കാരിയെ അനുവദിക്കുകയാണോ? അവരുടെ കൈകളിൽ അണുബാധ ഉണ്ടായേക്കാം” എന്നായിരുന്നു പരസ്യം.
സമൂഹമാധ്യമങ്ങളിൽ എതിർപ്പ് നേരിട്ടതിനെ തുടർന്നാണ് കമ്പനി ക്ഷമാപണം നടത്തിയത്. പരസ്യ മാനദണ്ഡങ്ങൾ എങ്ങനെ ലംഘിക്കപ്പെട്ടുവെന്ന് പരിശോധിക്കുമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മഹേഷ് ഗുപ്ത പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.