ഗ്രാറ്റ്വിറ്റി ബില്ലിന്​ പാർല​െമൻറി​െൻറ അംഗീകാരം

ന്യൂഡൽഹി: നികുതിരഹിത ഗ്രാറ്റ്വിറ്റി തുക, പ്രസവാവധിയുടെ കാലം എന്നിവ ഭരണതല ഉത്തരവിലൂടെ (എക്​സിക്യൂട്ടിവ്​ ഒാർഡർ) നിശ്ചയിക്കാൻ സർക്കാറിന്​ അധികാരം നൽകുന്ന സുപ്രധാന ബില്ലിന്​ പാർലമ​െൻറി​​െൻറ ഇരുസഭകളുടെയും അംഗീകാരം.

ലോക്​സഭ കഴിഞ്ഞയാഴ്​ച അംഗീകരിച്ച പേമ​െൻറ്​ ഒാഫ്​ ഗ്രാറ്റ്വിറ്റി (ഭേദഗതി) ബിൽ ചർച്ച കൂടാതെ രാജ്യസഭയും പാസാക്കി. തൊഴിൽ മന്ത്രി സന്തോഷ്​ കുമാർ ഗങ്​വാർ അവതരിപ്പിച്ച ബിൽ പ്രതിപക്ഷത്തി​​െൻറ കൂടി പിന്തുണയിൽ ശബ്​ദവോ​േട്ടാടെയാണ്​ പാസാക്കിയത്​. ഇനി രാഷ്​ട്രപതിയുടെ അനുമതിയോടെ ​ഗസറ്റ്​ വിജ്​ഞാപനം ചെയ്യുന്നതോടെ ​നിയമഭേദഗതി പ്രാബല്യത്തിൽ വരും. ഗ്രാറ്റ്വിറ്റി നിയമത്തിൻറ പരിധിയിൽ വരുന്ന തൊഴിലാളികൾക്ക്​ 10 ലക്ഷം രൂപയാണ്​ ഇപ്പോൾ ഗ്രാറ്റ്വിറ്റി തുക.  നികുതിരഹിത ഗ്രാറ്റ്വിറ്റി തുകയുടെ ഇൗ പരിധി 20 ലക്ഷം വരെയാക്കി ഉയർത്താൻ സർക്കാറിന്​ അധികാരം നൽകുന്നതാണ്​ നിയമഭേദഗതി.  ഏഴാം ശമ്പള കമീഷൻ ശിപാർശകൾ നടപ്പാക്കിയ ശേഷം കേന്ദ്രസർക്കാർ ജീവനക്കാരുടെ ഗ്രാറ്റ്വിറ്റി പരിധി 20 ലക്ഷമാക്കിയിരുന്നു. 

ചുരുങ്ങിയത്​ അഞ്ചുവർഷത്തെ തുടർച്ചയായ സേവനമുള്ളവർക്കാണ്​ പിരിയു​േമ്പാൾ ഗ്രാറ്റ്വിറ്റി നൽകുന്നത്​. അവസാനത്തെ ശമ്പളത്തുക, സ്​ഥാപനത്തിൽ ജോലി ചെയ്​ത കാലം എന്നിവയുടെ അടിസ്​ഥാനത്തിലാണ്​ അതു നിശ്ചയിക്കുന്നത്​. പ്രസവാവധി ഇപ്പോൾ 12 ആഴ്​ചയാണ്​. സർവിസ്​കാലം മുറിയാതെ പ്രസവാവധി ഉയർത്താനുള്ള അധികാരവും നിയമഭേദഗതി വഴി സർക്കാറിന്​ ലഭിക്കും. പ്രസവ അവധി പരമാവധി 26 ആഴ്​ചയാക്കി വർധിപ്പിച്ച്​ കഴിഞ്ഞവർഷം മാതൃത്വാനുകൂല്യ നിയമഭേദഗതി കൊണ്ടുവന്നിരുന്നു. അതിനനുസൃതമായി ഗ്രാറ്റ്വിറ്റി നിയമത്തിലും പ്രസവാവധി കാലം പുതുക്കി നിശ്ചയിക്കുകയാണ്​ ഇപ്പോൾ ചെയ്​തത്​. 

Tags:    
News Summary - Ceiling On Tax-Free Gratuity Doubled To Rs. 20 Lakh-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.