പി.എൻ.ബി തട്ടിപ്പ്​: സി.ബി.​െഎ കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: വജ്ര വ്യവസായി നീരവ്​​ മോദിയും അമ്മാവൻ മെഹുൽ ചോക്​സിയും പ്രതിയായ പഞ്ചാബ്​ നാഷണൽ ബാങ്ക്​ തട്ടിപ്പ്​ കേസിൽ സി.ബി.​െഎ കുറ്റപത്രം സമർപ്പിച്ചു. പഞ്ചാബ്​ നാഷണൽ ബാങ്ക്​ മുൻ എം.ഡി ഉഷ അനന്തസുബ്രഹ്​മണ്യവും കേസിൽ പ്രതിയാണ്​. നിലവിൽ അലഹാബാദ്​ ബാങ്കി​​​​െൻറ എം.ഡിയാണ്​ ഉഷ. ഉഷ​യെ സി.ബി.​െഎ നേരത്തെ ചോദ്യം ചെയ്​തിരുന്നു.

ഇവരെ കൂടാതെ ബാങ്കി​​െൻറ എക്​സിക്യൂട്ടീവ്​ ഡയറക്​ടറായ കെ.വി ബ്രഹ്​മജി റാവു, സഞ്​ജീവ്​ സഹറൻ, നേഹാൽ അഹമ്മദ്​ എന്നിവരും കേസിൽ പ്രതികളാണ്​.. റിസർവ്​ ബാങ്കി​​​​െൻറ ചട്ടങ്ങൾ പാലിക്കാത്തതിനാണ്​ ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്​. നീരവ്​ മോദിക്കും മെഹുൽ ചോക്​സിക്കുമെതിരെ ​പ്രത്യേകം കുറ്റപത്രം ഇയാഴ്​ചയോടെ സി.ബി.​െഎ സമർപ്പിക്കുമെന്നാണ്​ വിവരം.

പി.എൻ.ബിയുടെ മുൻ ഡെപ്യൂട്ടി  ജനറൽ മാനേജർ ഗോകുൽനാഥ്​ ഷെട്ടി, ഏകജാലകം ഒാപ്പറേറ്റർ മനോജ്​ കാരാട്ട്​, മോദിയുടെ കമ്പനി പ്രതിനിധി ഹേമന്ത്​ ഭട്ട്​, പി.എൻ.ബി ഫോറെക്​സ് ജനറൽ മാനേജർ ബെച്ചു തിവാരി, യശ്വന്ത്​ ജോഷി, പ്രാഫുൽ സ്വന്ത്​ തുടങ്ങിയവരുടെ പേരുകളെല്ലാം കുറ്റപ്പത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ്​ വിവരം. ഇവരെ കൂടാതെ നീരവ്​ മോദിയുടെയും മെഹുൽ ചോക്​സിയുടെയും കമ്പനിയിലെ ചില ജീവനക്കാരും കേസിൽ പ്രതിയാവും.

Tags:    
News Summary - CBI to chargesheet Modi, Choksi and ex-PNB CEO Usha Ananthasubramaniam in fraud case today-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.