‘എന്തിനീ ക്രൂരത’ കേന്ദ്രത്തിന്​ കുറ്റപത്രം

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള നി​ർ​മാ​ണ​ത്തി​ന്​ ധ​ന​സ​ഹാ​യം തേ​ടാ​നു​ള്ള സം​സ്ഥാ​ന​ത്തി​​െൻറ ശ്ര​മ​ങ്ങ​ൾ​ക്ക്​ ത​ട​സ്സം​നി​ൽ​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​ങ്ങ​ളെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ച്​ ബ​ജ​റ്റ്. ഒ​പ്പം, ശ​ബ​രി​മ​ല സം​ഘ​ർ​ഷം എ​ടു​ത്തു​പ​റ​ഞ്ഞ്​ സം​ഘ്​​പ​രി​വാ​റി​നും പ​രോ​ക്ഷ വി​മ​ർ​​ശ​നം.

പ്ര​ള​യാ​ഘാ​ത​ത്തി​ൽ​നി​ന്ന്​ ക​ര​ക​യ​റ്റാ​ൻ സ​ഹാ​യ​ക​ര​മാ​യ നി​ല​പാ​ട​ല്ല കേ​ന്ദ്രം സ്വീ​ക​രി​ച്ച​തെ​ന്ന്​ ആ​മ​ു​ഖ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ദേ​ശീ​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന്​ 3,000 കോ​ടി​യോ​ളം അ​നു​വ​ദി​ച്ചു. സൃ​ഹൃ​ദ്​ രാ​ജ്യ​ങ്ങ​ളു​ടെ സ​ഹാ​യം നി​ഷേ​ധി​ക്കാ​നാ​ണ്​ കേ​ന്ദ്രം ഇ​ട​പെ​ട്ട​ത്. പ്ര​വാ​സി മ​ല​യാ​ളി​ക​ളെ സ​മീ​പി​ക്കാ​ൻ മ​ന്ത്രി​മാ​രെ അ​നു​വ​ദി​ച്ചി​ല്ല. വാ​ർ​ഷി​ക​വാ​യ്​​പ പ​രി​ധി​ക്ക്​ പു​റ​ത്ത്​ വാ​യ്​​പ എ​ടു​ക്കാ​നും അ​നു​വാ​ദം ത​ന്നി​ല്ല. കേ​ര​ള ജ​ന​ത​യോ​ട്​ എ​ന്തി​നീ ക്രൂ​ര​ത എ​ന്ന ചോ​ദ്യം ഒാ​രോ മ​ല​യാ​ളി​യു​ടെ​യും മ​ന​സ്സി​ൽ മു​ഴ​ങ്ങു​ന്നു. സം​സ്ഥാ​ന​ങ്ങ​ളു​ടെ ധ​നാ​വ​ശ്യ​ത്തി​ൽ കൂ​ടു​ത​ൽ ഉ​ദാ​ര​ന​യം സ്വീ​ക​രി​ക്കു​ന്ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ൽ രൂ​പം കൊ​ള്ളേ​ണ്ട​ത്​ കേ​ര​ള​ത്തി​​െൻറ മാ​ത്ര​മ​ല്ല, എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും വി​ക​സ​ന​ത്തി​ന്​ ആ​വ​ശ്യ​മാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള വ്യ​ക്​​തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ഉ​ദാ​ര​മാ​യി സം​ഭാ​വ​ന​ന​ൽ​കി​യെ​ന്നും പ​റ​യു​ന്നു.

ശ​ബ​രി​മ​ല സു​പ്രീം​കോ​ട​തി വി​ധ​ി​യെ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന്​ സു​വ​ർ​ണാ​വ​സ​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ വ​ർ​ഗീ​യ​വാ​ദി​ക​ൾ അ​ര​യും ത​ല​യും മു​റു​ക്കി ഇ​റ​ങ്ങി. തീ​ക്ഷ്​​ണ​മാ​യ ആ​ശ​യ​സം​വാ​ദ​വും സം​ഘ​ർ​ഷ​വും കേ​ര​ളം ക​ണ്ടു. എ​ന്നാ​ൽ ന​വോ​ത്ഥാ​ന​മൂ​ല്യ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ച്​ നി​ൽ​ക്കു​മെ​ന്ന്​ പ്ര​തി​ജ്ഞ ​െച​യ്​​തു​ള്ള മ​ഹാ​മു​ന്നേ​റ്റ​ത്തി​ലേ​ക്കാ​ണ്​ ആ ​സം​വാ​ദം വ​ള​ർ​ന്ന​തെ​ന്നും ബ​ജ​റ്റ്​ ചൂ​ണ്ടി​ക്കാ​ട്ടി.

നവകേരളത്തിന്​ 25 പദ്ധതികൾ നടപ്പാക്കും. ഇൗ പദ്ധതികളെ മുൻ നിർത്തിയാകും കേരളത്തി​​​​െൻറ പുനർ നിർമാണം നടത്തുകയെന്നും തോമസ്​ ​െഎസക്​ പറഞ്ഞു. പ്രളയത്തിനു ശേഷം സംസ്​ഥാനം കണ്ട രണ്ടാമത്തെ ദുരന്തമാണ്​ ശബരിമലയിൽ യുവതീ പ്രവേശനത്തിനെതിരെ നടന്ന സമരമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

വനിതാമതിൽ കേരള നവോത്ഥാനത്തിലെ പുതിയ ചുവടുവെപ്പാണെന്ന്​ പറഞ്ഞ ധനമന്ത്രി നവോത്ഥാനത്തെ കുറിച്ച്​ തിരുവനന്തപുരത്ത്​ സമഗ്ര പഠനമ്യൂസിയം നിർമിക്കുമെന്നും അറിയിച്ചു.

ബജറ്റ്​ ജനപ്രിയമായിരിക്കുമെന്ന്​ ധനമന്ത്രി തോമസ്​ ​െഎസക്​ നേരത്തെ വ്യക്​തമാക്കിയിരുന്നു. അതോടൊപ്പം കേരളത്തെ ദീർഘകാലാടിസ്​ഥാനത്തിൽ മുന്നോട്ട്​ നയിക്കാൻ സാധിക്കുന്ന തരത്തിലുള്ളതുമായിരിക്കുമെന്നും ബജറ്റ്​ തുടങ്ങുന്നതിനു മുമ്പ്​ അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞിരുന്നു.




Tags:    
News Summary - Budget For Future - Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.