ബിറ്റ്​കോയിന്​ മുന്നിൽ​ പകച്ച്​ ഡോളർ

വാഷിങ്​ടൺ: ഡിജിറ്റൽ നാണയമായ ബിറ്റ്കോയിന്​ മുന്നിൽ പകച്ചു നിൽക്കുകയാണ്​ അമേരിക്കൻ ഡോളർ. കഴിഞ്ഞ ദിവസം ബിറ്റ്​കോയി​​െൻറ മൂല്യം പത്ത്​ ശതമാനം വർധിച്ച്​ റെക്കോർഡ്​ നിലയിലെത്തി. നിലവിൽ  2,235 ഡോളറി​ന്​ തുല്യമാണ്​​ ഒരു ബിറ്റ്​കോയിൻ നാണയം. ഇൗ വർഷം ആ​രംഭത്തിൽ 120 ശതമാനം വളർച്ച രേ​ഖപ്പെടുത്തിയ ശേഷം ആഴ്​ചാവസാനം ബിറ്റ്​കോയി​​െൻറ മൂല്യം 2000 ഡോളർ മറികടന്നിരുന്നു.

കഴിഞ്ഞയാഴ്​ച യു.എസ്​ പ്രസിഡൻറ്​ ഡൊണൾഡ്​ ട്രംപ്​ മുൻ ദേശീയ ഉപദേഷ്​ടാവ്​ മൈക്കൽ ഫ്ലിന്നി​​െൻറ റഷ്യൻ ബന്ധത്തെ കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കണമെന്ന്​ എഫ്.​ബി​.െഎ ഡയറക്​ടർ ജെയിംസ്​ കോമിയോട്​ ആവശ്യപ്പെട്ടതായ ആരോപണം ഉയർന്നതിന്​ പിന്നാലെ ബിറ്റ്​കോയി​​െൻറ മൂല്യം വർദ്ധിച്ചിരുന്നു. ഇതേതുടർന്ന്​ നിക്ഷേപകർ അമേരിക്കൻ ഡോളർ വിൽക്കുകയും ബിറ്റ്​കോയിൻ വാങ്ങുകയും ​​ചെയ്​തു. 

ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സർക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയമായ ബിറ്റ്കോയിൻ ആഗോള സാമ്പത്തിക ബാങ്കിങ് തകർച്ചയുടെ നിരാശയിൽ നിന്നാണ് രൂപം കൊള്ളുന്നത്​.  

150 രാജ്യങ്ങളിലായി ദശലക്ഷക്കണക്കിന്​ കമ്പ്യൂട്ടർ ശ്യംഖലയെ അക്രമിച്ച വാണാ ക്രൈ റാൻസം​​വെയർ വൈറസുകൾക്ക്​ പിന്നിലെ ഹാക്കർമാർ നിയന്ത്രണത്തിലാക്കിയ ഫയലുകൾ തിരികെ നൽകാൻ ബിറ്റ്​കോയിൻ വഴിയുള്ള മോചന ​ദ്രവ്യമായിരുന്നു​ ആവ​ശ്യപ്പെട്ടിരുന്നത്​.

Tags:    
News Summary - Bitcoin value reaches record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.