Posted On
date_range Updated On
date_range നീരവ് മോദിയുടെ പാസ്പോർട്ട് മരവിപ്പിച്ചു
ന്യൂഡൽഹി: സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെയും ബിസിനസ് പങ്കാളി മെഹൽ ചോക്സിയുടെയും പാസ്പോർട്ട് നാലാഴ്ചത്തേക്ക് മരവിപ്പിച്ചു. നാലാഴ്ചക്കുള്ളിൽ ഇന്ത്യയിലെത്തിയില്ലെങ്കിൽ ഇരുവരുടെയും പാസ്പോർട്ട് റദ്ദാക്കുമെന്നും വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.
അതേ സമയം, കേസിൽ കൂടുതൽ നടപടികളുമായി സി.ബി.െഎ മുന്നോട്ട് പോവുകയാണ്. നീരവിനെ കണ്ടെത്തുന്നതിനായി ഇൻറർപോളിെൻറ സഹായം സി.ബി.െഎ തേടിയതായാണ് പുതിയ വാർത്ത. ഇൻറർപോൾ നീരവിനെതിരെ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
നേരത്തെ, നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 17 സ്ഥലങ്ങളിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ 5100 കോടി രൂപ വില വരുന്ന ആഭരണശേഖരം പിടിച്ചെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.