തൃശൂർ: ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ഇനി താൽക്കാലിക വിലാസവും സ്വീകരിക്കും. ജോലിക്കും മറ്റുമായി മറ്റിടങ്ങളിൽ താമസിക്കുന്നവർക്കായി െക.വൈ.സി (നോ യുവർ കസ്റ്റമർ) വ്യവസ ്ഥകളിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തി. ആധാർ കാർഡിൽ കാണിച്ച വിലാസം ഉപയോഗിച്ച് മറ്റ ൊരിടത്ത് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ പ്രയാസം നേരിടുന്നവരെ ഉദ്ദേശിച്ച് ‘കള്ളപ്പ ണം വെളുപ്പിക്കൽ തടയൽ’ (പ്രിവൻഷൻ ഓഫ് മണി ലോൺഡ്രിങ്) നിയമത്തിൽ കേന്ദ്രം ഭേദഗതി വരുത്തിയതോടെയാണ് താൽക്കാലിക വിലാസത്തിലും ബാങ്ക് അക്കൗണ്ട് തുടങ്ങാൻ അനുമതിയായത്.
സ്ഥിരതാമസമുള്ള സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ജോലിക്കായോ മറ്റോ പോകുന്നവർക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കെ.വൈ.സി വ്യവസ്ഥകൾ സൃഷ്ടിക്കുന്ന പ്രയാസം പരിഗണിച്ചാണ് ഈ മാറ്റം.
അക്കൗണ്ട് തുടങ്ങാൻ നൽകുന്ന ആധാർ കാർഡിലെ വിലാസവും അക്കൗണ്ട് തുടങ്ങേണ്ടയാളുടെ പ്രാദേശിക വിലാസവും രണ്ടാണെങ്കിൽ ആധാറിനൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ താൽക്കാലിക വിലാസം ബാങ്കിൽ നൽകിയാൽ മതി. ഈ വിലാസവും അക്കൗണ്ടിൽ ഉൾപ്പെടുത്തും. നിയമം ഭേദഗതി ചെയ്തതിനെ തുടർന്ന് കേന്ദ്ര റവന്യൂ വകുപ്പ് വ്യാഴാഴ്ച ഇത് സംബന്ധിച്ച് വിജ്ഞാപനവും ഇറക്കി.
ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ആധാർ കെ.വൈ.സിയായി നൽകുന്നവർക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക. ആധാർ കാർഡിലെ വിലാസം മാറ്റാൻ ഈ സൗകര്യം ഉപയോഗിക്കാനാവില്ല. ആധാറിലെ വിലാസം കാർഡിൽ രേഖപ്പെടുത്തിയതായിത്തന്നെ തുടരും. പുതിയ അക്കൗണ്ട് തുടങ്ങാനും അക്കൗണ്ട് മറ്റൊരു ശാഖയിലേക്ക് മാറ്റാനും പ്രാദേശിക വിലാസം ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.