ആമസോണിൽ ജീവനക്കാർ അധികമായതിനെ തുടർന്ന് കൂട്ട പിരിച്ചുവിടൽ: ജോലി പോയവരിൽ ഇന്ത്യക്കാരും
സാൻ ഫ്രാൻസിസ്കോ: തങ്ങളുടെ ഇ-കോമേഴ്‌സ് വെബ്‌സൈറ്റിന്റെ മേൽനോട്ടം വഹിക്കുന്ന 'സ്റ്റോർസ്' വിഭാഗത്തിൽ നിന്ന് ഒരു വിഭാഗം ജീവനക്കാരെ പിരിച്ചുവിട്ട് ആമസോൺ. ആമസോണിന്റെ ഏറ്റവും വലിയ പ്രൊമോഷൻ പരിപാടിയായ 'പ്രൈം ബിഗ് ഡീൽ ഡെയ്സ്' നടക്കുന്നതിനിടെയാണ് റീട്ടെയിൽ വിഭാഗത്തിലെ ജീവനക്കാരെ വെട്ടിക്കുറിച്ചത്. കഴിഞ്ഞ വർഷം ആരംഭിച്ച് പിരിച്ചു വിടലിൽ ജനുവരി വരെ 30,000 പേർക്കാണ് ജോലി നഷ്ടമായത്. അന്ന്
നിലവിൽ കസ്റ്റമർ സർവിസ്, സെല്ലിങ് പാർട്ണർ സർവീസസ് എന്നിവയുൾപ്പെടെ സ്റ്റോർസ് വിഭാഗത്തിലെ നിരവധി സബ്-ഡിവിഷനുകളും ആമസോണിലെ മറ്റ് ചില യൂനിറ്റുകളും പിരിച്ചുവിടലിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. യുഎസ്, ഇന്ത്യ, യുകെ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് ജോലി നഷ്ടപ്പെട്ടത്. ആയിരത്തിൽ താഴെ വൈറ്റ് കോളർ ജീവനക്കാരെയാണ് ആമസോൺ പിരിച്ചുവിട്ടത്.
കോവിഡ് കാലത്ത് കമ്പനി കൂടുതൽ ആളുകളെ ജോലിക്ക് എടുത്തതിനാലാണ് തുടർ പിരിച്ചുവിടലുകൾ അനിവാര്യമായതെന്ന് ആമസോൺ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ജെഫ് ബെസോസ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.