മുൻ എസ്​.ബി.​െഎ മേധാവി റിലയൻസിൽ അഡീഷണൽ ഡയറക്​ടർ

മുംബൈ: മുൻ എസ്​.ബി.​െഎ തലവ അരുന്ദതി ഭട്ടാചാര്യ റിലയൻസ്​ ഇൻഡസ്​ട്രീസിൽ ചേർന്നു. കമ്പനിയുടെ സ്വതന്ത്ര അഡീഷണൽ ഡയറക്​ടറായാണ്​ അരുന്ദതിയുടെ നിയമനം. സ്​റ്റോക്ക്​ എക്​സ്​ചേഞ്ചുകളിലാണ്​​ റിലയൻസ്​ ഇക്കാര്യം അറിയിച്ചിരിക്കുന്നത്​.

ഒക്​ടോബർ 17 മുതൽ അഞ്ച്​ വർഷത്തേക്കാണ്​ നിയമനം. കമ്പനി ബോർഡ്​ ഡയറക്​ടർമാരുടെ യോഗത്തിലാണ്​ അരുന്ദതി ഭട്ടാചാര്യയെ സ്വന്ത്രത അഡീഷണൽ ഡയറക്​ടറായി നിയമിക്കാൻ തീരുമാനിച്ചത്​. കഴിഞ്ഞയാഴ്​ച അരുന്ദതി ഭട്ടാചാര്യയെ ക്രിസ്​ കാപ്പിറ്റൽ എന്ന സ്ഥാപനം ഉപദേശകയായി നിയമച്ചതിന്​ പിന്നാലെയാണ്​ റിലയൻസും അവർക്ക്​ പദവി നൽകിയത്​.

1977ൽ എസ്​.ബി.​െഎയിൽ പ്രൊബേഷണറി ഒാഫീസറായാണ്​ അരുന്ദതി ഭട്ടാചാര്യ ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്​. 2013ലാണ്​ അവർ എസ്​.ബി.​െഎയുടെ ചെയർപേഴ്​സൺ സ്ഥാനത്ത്​ എത്തുന്നത്​. 40 വർഷത്തെ സേവനത്തിന്​ ശേഷം കഴിഞ്ഞ ഒക്​ടോബറിലാണ്​ അരുന്ദതി ഭട്ടാചാര്യ എസ്​.ബി.​െഎയിൽ നിന്ന്​ വിരമിച്ചത്​.

Tags:    
News Summary - Arundhati Bhattacharya joins Reliance Industries-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.