രണ്ടുമണിക്കൂറിനുള്ളിൽ അടുക്കള സാധനങ്ങൾ വീട്ടിലെത്തിക്കാൻ ആമസോൺ

ബെംഗളൂരു: ആഗോള ഓണ്‍ലൈന്‍ സേവനദാതാക്കളായ ആമസോണ്‍ ഇന്ത്യയിൽ പുതിയ പദ്ധതികൾ ആവിഷ്​കരിക്കാനൊരുങ്ങുന്നു. അടുക്കളയിലേക്ക്​ വേണ്ട പചചരക്ക്​, പച്ചക്കറി, ഇറച്ചി തുടങ്ങിയ ഉൽപന്നങ്ങൾ രണ്ടു മണിക്കുറിനകം വീട്ടിലെത്തിക്കുന്ന പദ്ധതി നടപ്പാക്കാനാണ്​ തീരുമാനം.  ഇന്ത്യയില്‍ എവിടേക്കും ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ വഴി ഗ്രോസറി ഉൽപന്നങ്ങൾ എത്തിച്ചു നല്‍കുന്ന പദ്ധതിയായ ‘ആമസോണ്‍ ഫ്രഷ്’ അഞ്ച് വര്‍ഷം കൊണ്ട് സാക്ഷാത്കരിക്കാനാണ് ആമസോണ്‍ നീക്കം.

പലചരക്കു ഉത്പന്നങ്ങള്‍, പച്ചക്കറി, ഇറച്ചി, പഴങ്ങള്‍ തുടങ്ങി ഏത് സാധനങ്ങളും രണ്ട് മണിക്കൂര്‍ കൊണ്ട് വീടുകളിലെത്തിക്കുന്ന പദ്ധതിയാണ് ആമസോണ്‍ ഫ്രഷ്.

സോപ്പ്​, ക്രീമുകൾ, ബേക്കിങ്​ ഉത്​പന്നങ്ങൾ, സുഗന്ധവ്യജ്ഞനങ്ങൾ, ​ ക്ലീനിംഗ് പ്രൊഡക്ടുകൾ തുടങ്ങല  ഇപ്പോള്‍ തന്നെ ഒരു വലിയ വിഭാഗം ഉത്പന്നങ്ങള്‍ ആമസോണ്‍ വഴി ലഭ്യമാണ്. ഇത് മറ്റ് ഗ്രോസറി, വെജിറ്റബിള്‍ വിഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

‘ആമസോണ്‍ ഫ്രഷ് എപ്പോൾ സാക്ഷാത്കരിക്കുമെന്ന് എനിക്കിപ്പോ പറയാനാവില്ല. പക്ഷേ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അത് യാഥാര്‍ത്ഥ്യമാവും. ഉരുളക്കിഴങ്ങോ, ഐസ്‌ക്രീമോ, ഇറച്ചിയോ എന്തും ഞങ്ങള്‍ രണ്ട് മണിക്കൂറിനുള്ളില്‍ നിങ്ങളുടെ വീടുകളിലെത്തിക്കും.’ – ആമസോണ്‍ ഇന്ത്യ തലവന്‍ അമിത് അഗര്‍വാള്‍ പറഞ്ഞു.

യു.എസില്‍ മുമ്പേ തന്നെ പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് ആമസോണ്‍ ഫ്രഷ്. നിലവില്‍ ഇന്ത്യയില്‍ പാന്‍ട്രി എന്ന പേരില്‍ ആമസോണ്‍ ചെറിയ തോതില്‍ ഗ്രോസറി ഡെലിവറി സേവനങ്ങള്‍ നടത്തുന്നുണ്ട്. ഇത് വിപുലീകരിച്ച് പ്രാദേശിക കച്ചവടക്കാരുമായി ചേര്‍ന്ന് ആമസോണ്‍ ഫ്രഷ് ആക്കിമാറ്റാനാണ് തീരുമാനം.

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ആമസോണി​​െൻറ ഇന്ത്യയിലെ കച്ചവടത്തില്‍ പകുതിയിലധികവും ഗ്രോസറി വിഭാഗമായിരിക്കുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.

ഇന്ത്യയുടെ ഇ-കൊമേഴ്‌സ് മാര്‍ക്കറ്റ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 200 ബില്യണ്‍ ഡോളര്‍ കടന്ന സാഹചര്യത്തില്‍ രാജ്യത്ത് വലിയ സാധ്യതയാണ് ആമസോണ്‍ കാണുന്നത്. ആമസോണി​​െൻറ ഏറ്റവും വലിയ രണ്ടാമശത്ത വിപണിയാണ്​ ഇന്ത്യ.

Tags:    
News Summary - Amazon plans to change the way you do grocery shopping- Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.