ന്യൂഡൽഹി: എയർ ഇന്ത്യക്ക് മാർച്ച്-ഏപ്രിൽ മാസങ്ങളിലെ വരുമാനത്തിൽ 20 ശതമാനം വർധന. നിലവിലുള്ള വിമാനങ്ങൾ ഉപയോഗിച്ച് കൂടുതൽ സമയം സർവീസ് നടത്തിയും പുതിയ റൂട്ടുകൾ ആരംഭിച്ചുമെല്ലാമാണ് എയർ ഇന്ത്യ നേട്ടം കൈവരിച്ചത്. കമ്പനിയുടെ മാനേജിങ് ഡയറക്ടർ പ്രദീപ് സിങ് കരോളയാണ് ഇക്കാര്യം അറിയിച്ചത്.
അഭ്യന്തര^അന്തരാഷ്ട്ര റൂട്ടുകളിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിച്ചു. ഇതാണ് വരുമാന വർധനക്ക് കാരണമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ പറഞ്ഞു. അതേ സമയം, വരുമാനത്തേക്കാൾ കൂടുതൽ ചെലവാണ് എയർ ഇന്ത്യക്ക് ഉള്ളത്. കഴിഞ്ഞ ഫെബ്രുവരി മുതൽ പ്രവർത്തനം മെച്ചെടുത്താനുള്ള ശ്രമത്തിലാണ് എയർ ഇന്ത്യ.
എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നതിനിടെയാണ് കമ്പനിയുടെ വരുമാനം വർധിച്ചിിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.