ജി.എസ്​.ടി: പേടിഎമ്മും വൻ കിഴിവ്​ നൽകുന്നു

ന്യൂഡൽഹി: രാജ്യത്ത്​ എകീകൃത നികുതിയായ ജി.എസ്​.ടി നിലവിൽ വരുന്നതിന്​ മുമ്പ്​ ഒാൺലൈൻ ഷോപ്പിങ്​ സൈറ്റുകൾ വൻ ഒാഫറുകൾ ലഭ്യമാക്കുന്നു. ഫ്ലിപ്​കാർട്ട്​, പേടിഎം, ആമസോൺ എന്നിവരെല്ലാം ജി.എസ്​.ടിക്ക്​ മുമ്പുള്ള ആദായ വിൽപന ആരംഭിച്ച്​ കഴിഞ്ഞു. 

മൂന്ന്​ ദിവസമാണ്​ പേടിഎം ഒാഫർ വിലയിൽ ഉൽപന്നങ്ങൾ ലഭ്യമാക്കുന്നത്​. നിത്യോപയോഗ സാധനങ്ങൾ 25 ശതമാനം വരെ വിലക്കുറവിൽ പേടിഎമ്മിൽ നിന്ന്​ ലഭിക്കും. ​െഎഫോൺ, ലാപ്​ടോപ്പുകൾ എന്നിവ വാങ്ങു​േമ്പാൾ 10,000 രൂപ മുതൽ 20,000 രൂപ വരെ കിഴിവാണ്​ ലഭിക്കുക. ഇതി​നോടൊപ്പം ബ്രാൻഡഡ്​ തുണിത്തരങ്ങളും ആക്​സസറികളും ഒാഫർ വിലയിൽ കമ്പനികൾ ലഭ്യമാക്കുന്നുണ്ട്​.

ഇലക്​ട്രോണിക്​ ഉപകരണങ്ങൾക്കും ​ വൻ കിഴിവാണ്​ കമ്പനികൾ നൽകുന്നത്​. ജി.എസ്​.ടി നിലവിൽ വരു​േമ്പാൾ 28 ശതമാനം നികുതിയാണ്​ ഇലക്​ട്രോണിക്​ ഉപകരണങ്ങൾക്ക്​ നൽ​േകണ്ടത്​. ഇപ്പോൾ നൽകുന്നതിനേക്കാൾ കൂടുതൽ നികുതിയാണി​ത്​. ഇതാണ് ഒാഫർ വിലയിൽ ഉപകരണങ്ങൾ ലഭ്യമാക്കാൻ കമ്പനികളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം​. 

Tags:    
News Summary - Ahead of GST rollout, carmakers offering direct price benefits and free insurance to lure buyers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.