കേന്ദ്രം പ്രഖ്യാപിച്ചത് നാല് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് -കപിൽ സിബൽ

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിനെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് കപിൽ സിബൽ. യഥാർഥത്തിൽ നാല് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആണ് കേന്ദ്രം പ്രഖ്യാപിച്ചതെന്ന് കപിൽ സിബൽ വ്യക്തമാക്കി. 

20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ, സർക്കാറിന്‍റെ പണമൊഴുക്ക് നാല് ലക്ഷം കോടി മാത്രമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അഞ്ച് കോടി കൂടാതെ എട്ടു കോടി കൂടി കടം വാങ്ങൽ ഇനത്തിലും ഒരു ലക്ഷം കോടി തിരിച്ചടവ് ഉറപ്പിലും റിസർവ് ബാങ്ക് അനുവദിച്ചിട്ടുള്ളത്. അതിനാൽ യഥാർഥത്തിൽ നാല് ലക്ഷം കോടിയുടെ പാക്കേജാണ് കേന്ദ്രം പ്രഖ്യാപിച്ചതെന്ന് കപിൽ സിബൽ ട്വീറ്റ് ചെയ്തു. 

ഭൂമി, തൊഴിൽ, കൃഷി എന്നിവയെ പരിപോഷിപ്പിക്കാനായാണ് 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. 'ആത്മ നിർഭർ ഭാരത്​ അഭിയാൻ പാക്കേജ്​' എന്ന പേരിലാണ്​ പദ്ധതി. പാക്കേജിന്‍റെ വിശദ വിവരങ്ങൾ ധനമന്ത്രി നിർമല സീതാരമാൻ ഇന്ന് വ്യക്തമാക്കും.

Tags:    
News Summary - Actual financial package is only Rs 4 lakh crores: Kapil Sibal -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.