ഇത്തിഹാദ്​ 38 വിമാനങ്ങൾ വിൽക്കുന്നു

അബൂദബി: ചെലവ്​ ചുരുക്കുന്നതിൻെറ ഭാഗമായി അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേസ് വിമാനങ്ങൾ വി ൽക്കുന്നു. ശതകോടി ഡോളറിന്​ 38 വിമാനങ്ങളാണ്​ വിൽക്കുന്നത്. കമ്പനിയുടെ വിമാനശേഖരം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻെറ ഭാഗമായാണ് നടപടിയെന്ന് ഇത്തിഹാദ് അധികൃതർ അറിയിച്ചു.

അന്താരാഷ്ട്ര നിക്ഷേപ സ്ഥാപനമായ കെ.കെ.ആർ, എവിയേഷൻ രംഗത്തെ ധനകാര്യ സ്ഥാപനമായ അൾടാവ്എയർ എയർഫിനാൻസ് എന്നിവക്കാണ് 3.67 ശതകോടി ദിർഹത്തിന് വിമാനങ്ങൾ വിൽക്കുന്നത്. ഇത്തിഹാദ് ഇപ്പോൾ ഉപയോഗിക്കുന്ന ബോയിങ് 777-300 ഇ.ആർ.എസ്​, എയർബസ് എ 330-300, എ 300-200 എന്നീ വിമാനങ്ങളാണ് വിൽക്കുന്നത്. ഈ വർഷം ശേഖരത്തിലെത്തുന്ന ബോയിങ് 777-300 ഇ.ആർ.എസ്​ വിമാനങ്ങൾ കമ്പനിക്ക് തന്നെ പാട്ടത്തിന് നൽക്കുന്ന സംവിധാനമുണ്ടാക്കുമെന്നും ഇത്തിഹാദ്​ അറിയിച്ചിട്ടുണ്ട്​.

അടുത്തവർഷം എത്തുന്ന എ 330 വിമാനങ്ങൾ അന്താരാഷ്ട്ര സ്ഥാപനങ്ങൾക്ക് പാട്ടത്തിന് നൽകും. ഇവ യാത്രാവിമാനമായോ, ചരക്ക് വിമാനമായോ ഉപയോഗിക്കാൻ കഴിയുന്ന വിധമാകും പാട്ടത്തിന് കൈമാറുക.

Tags:    
News Summary - Abu Dhabi's Etihad Airways to Sell 38 Aircraft in Billion Dollar Deal-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.