സ്വര്‍ണ ബോണ്ട്: മൂന്നാം ഘട്ടത്തിന് തണുത്ത പ്രതികരണം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍െറ സ്വര്‍ണ ബോണ്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തണുത്ത പ്രതികരണം. മാര്‍ച്ച് എട്ടു മുതല്‍ 14 വരെ നടന്ന മൂന്നാം ഘട്ടത്തില്‍ 1128 കിലോ സ്വര്‍ണത്തിന് തുല്യമായ 329 കോടി രൂപയുടെ ബോണ്ടുകള്‍ക്ക് മാത്രമാണ് അപേക്ഷകരുണ്ടായത്. രണ്ടാം ഘട്ടത്തില്‍ ശേഖരിച്ചതിന്‍െറ പകുതിപോലും വരില്ല ഇത്. രണ്ടാം ഘട്ടത്തില്‍ 3.16 ലക്ഷം അപേക്ഷകര്‍ക്കായി 2872.3 കിലോ സ്വര്‍ണത്തിനു തുല്യമായ ബോണ്ടുകളാണ് വിതരണം ചെയ്തത്. 746.80 കോടി രൂപയായിരുന്നു ഇതിന്‍െറ മൂല്യം. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ആദ്യ വിതരണത്തില്‍ 62,169 അപേക്ഷകരാണുണ്ടായിരുന്നത്. 915.953 കിലോ സ്വര്‍ണത്തിനാണ് (246.20 കോടി രൂപ) അന്ന് ആവശ്യക്കാരത്തെിയത്. മൂന്നാംഘട്ട ബോണ്ടുകള്‍ അപേക്ഷകര്‍ക്ക് മാര്‍ച്ച് 29നാണ് വിതരണം ചെയ്യുന്നത്. 
ഇതേവരെ പദ്ധതിയില്‍ മൊത്തം 4,916 കിലോ സ്വര്‍ണത്തിനു തുല്യമായ 1322 കോടി രൂപയുടെ ബോണ്ടുകളാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. സ്വര്‍ണ ഇറക്കുമതി കുറക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ നവംബറിലാണ് സര്‍ക്കാര്‍ സ്വര്‍ണ ബോണ്ട് പദ്ധതി ആരംഭിച്ചത്. സ്വര്‍ണം ഗ്രാം അടിസ്ഥാനത്തില്‍ കുറഞ്ഞത് രണ്ടു ഗ്രാമും പരമാവധി 500 ഗ്രാമുമാണ് നിക്ഷേപം നടത്താനാവുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.